ബാലുശ്ശേരി: ബാലുശ്ശേരി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി പ്രവേശനം നേടിയ ഒന്നാംവർഷ വിഎച്ച്എസ്ഇ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സൗഹൃദ മഷിപ്പേനയും എൻ.എസ് എസ് വളണ്ടിയർമാർ നിർമ്മിച്ച പേപ്പർ ബാഗും നൽകി വരവേൽപ്പ് നൽകി. വോയേജ് 2026 എന്ന പേരിൽ നടന്ന പ്രവേശനോൽസവം പിടിഎ പ്രസിഡണ്ട് പി വി വിജീഷിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ ആർ ഇന്ദു സ്വാഗതം പറഞ്ഞു ഗ്രാമപഞ്ചായത്ത് മെമ്പർ റീജ മുഖ്യാതിഥിയായി. സി ജി സി സി കോഡിനേറ്റർ വി.ജിഅനിത വിവിധ കോഴ്സുകളെ പരിചയപ്പെടുത്തി.
യൂണിറ്റ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. പ്രധാന അധ്യാപിക കെ. സലീന,എസ്എംസി ചെയർമാൻ പി രാജൻ പിടിഎ വൈസ് പ്രസിഡണ്ട് കെ പ്രിയ, എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ ആർ.ജി. ഗിരീഷ് പി. മുഹമ്മദ് ഇഖ്ബാൽ, ശ്രീരേഖ സംസാരിച്ചു. സീനിയർ അധ്യാപകൻ മധുസൂദനൻ നന്ദി പറഞ്ഞു.

Post a Comment