കോഴിക്കോട്: ഉൾക്കടലിൽ രൂപപ്പെട്ട ശക്തമായ ചുഴലിക്കാറ്റിൽപ്പെട്ട് അമ്പതോളം മത്സ്യത്തൊഴിലാളികളുമായി പോയ ഫൈബർ വള്ളം വലിയ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.
കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ, മാറാട് സ്വദേശി എ. വി. യാസിറിൻ്റെ ഉടമസ്ഥതയിലുള്ള 'ബഹറുൽ ഈശാൻ' എന്ന വള്ളമാണ് കടലിൽ അപകടഭീതിയിലായത്.
സ്രാങ്ക് സിമാമൻ്റകത്ത് ഹിദായത്തിൻ്റെ നേതൃത്വത്തിലായിരുന്നു തൊഴിലാളികൾ കടലിലേക്ക് പോയത്. ഉൾക്കടലിൽ വെച്ച് പെട്ടെന്ന് ശക്തമായ ചുഴലിക്കാറ്റും കൂറ്റൻ തിരമാലകളും രൂപപ്പെടുകയായിരുന്നു.
എന്തുചെയ്യണമെന്നറിയാതെ ഒന്നര മണിക്കൂറോളം തൊഴിലാളികൾ നടുക്കടലിൽ ആശങ്കയുടെ മുനമ്പിലാണ് കഴിഞ്ഞുകൂടിയത്.
പിന്നീട് കടൽ ശാന്തമായതിനെ തുടർന്ന് വള്ളം സുരക്ഷിതമായി വെള്ളയിൽ തീരത്തേക്ക് തന്നെ മടങ്ങിയെത്തുകയായിരുന്നു. വലിയൊരു ദുരന്തത്തിൽ നിന്നും അമ്പതോളം തൊഴിലാളികളുടെ ജീവൻ തിരിച്ചുകിട്ടിയതിൻ്റെ ആശ്വാസത്തിലാണ് തീരദേശം.

Post a Comment