Tuesday, July 28, 2026

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസെെറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു


ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസെെറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി(66) അന്തരിച്ചു. അർബുദ ബാധിതനായി കോയമ്പത്തൂരിലെ കുമാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് അന്ത്യം. 


ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസെെറ്റി ചെയർമാനായി മൂന്നു പതിറ്റാണ്ടിലേറെയായി സ്ഥാപനത്തെ നയിക്കുകയാണ്. തൊഴിലാളി സംഘമായ ഊരാളുങ്കലിനെ ആധുനിക നിർമ്മാണ-സാങ്കേതിക മേഖലകളിലേക്ക് വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചയാളാണ് രമേശൻ പാലേരി. 


ഇന്നു വൈകിട്ട് 3-ന് കോഴിക്കോട് ടൗൺ ഹോളിലും വൈകിട്ട് 6 30-ന് വടകര ടൗൺ ഹോളിലും രാത്രി 8 30-ന് യുഎൽസിസിഎസ് ആസ്ഥാനത്തും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. നാളെ രാവിലെ 11 മണിക്കു നാദാപുരം റോഡിലെ വീട്ടുവളപ്പിൽ സംസ്ക്കാരം.

Post a Comment

Whatsapp Button works on Mobile Device only