Saturday, July 25, 2026

രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ല; ഇനിയുള്ളത് 3 നിർണായക ആവശ്യങ്ങൾ, പോരാട്ടം തുടരുമെന്ന് സിജെപി

 


കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി.ഇനി ബാക്കിയുള്ളത് പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ്. അതിൽ ഒന്നാമത്തേത് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നൽകണം എന്നതാണ്. 


കൂടാതെ പ്രതിഷേധം ഉയർത്തിയ ഒരാൾക്ക് എതിരെ പോലും നടപടി പാടില്ല. ഒപ്പം റാപ്പിഡ് ആക്ഷൻ ഫോഴ്സും ഡൽഹി പൊലീസും മാപ്പ് പറയണം എന്നും സിജെപി ആവശ്യപ്പെട്ടു. ജന്തര്‍ മന്തിറും രാജ്യം മുഴുവനും ഈ ആവശ്യങ്ങളും നേടിയെടുക്കാൻ പോരാട്ടം തുടരുമെന്നും കോക്രോച്ച് ജനത പാര്‍ട്ടി അറിയിച്ചു.


സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്‍റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ല എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങുകയായിരുന്നു.തുടർന്ന്, ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. 

Post a Comment

Whatsapp Button works on Mobile Device only