പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജു-റീന ദമ്പതികളുടെ ഇളയമകളായ ഇതൾ (6) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
കാവുന്തറ എ.എൽ.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ഇതളിനെ കഴിഞ്ഞ ശനിയാഴ്ച പനി രൂക്ഷമായതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment