Monday, July 13, 2026

പൂനൂർ പെരിങ്ങളം വയൽ നെരോത്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിശദീകരണ പൊതുയോഗം നടത്തി


പൂനൂർ പെരിങ്ങളം നെരോത്ത് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക പെരിങ്ങളം നെരോത്ത് റോഡിന് മുൻ എം.എൽ.എ സച്ചിൻദേവ് വകയിരുത്തിയ 20 ലക്ഷം രൂപയുടെ ജോലി കരാറുകാരൻ്റെ അനാസ്ഥകാരണം നിലച്ചിരിക്കയാണ്.നൂറ് കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് മഴ ആരംഭിച്ച തോടുകൂടി ഗതഗതയോഗ്യമല്ലാതായിരിക്കയാണ്.

പൂനൂർ ഹെൽത്ത് സെൻ്റർ(മങ്ങാട്), അംഗനവാടി പോലുള്ള സ്ഥാപനങ്ങളിലേക്ക് ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന റോഡ് ഗ്രാമ പഞ്ചായത്തിൻ്റെയും കരാറുകാരൻ്റേയും അലംഭാവം കാരണം നിലച്ച മട്ടിലാണ്. ഇതിനെതിരെ പെരിങ്ങളം വയലിൽ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിശദീകരണയോഗം നടന്നു. അടിയന്തിരമായി ജോലി പൂർത്തീകരിച്ച് റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ നാട്ടുകാർ പഞ്ചായത്ത് ഓഫീസ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടിയിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

വിശദീകരണ യോഗം എൻ. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.

 പന്ത്രണ്ടാം വാർഡ് അംഗം കെ.കെ. ലതിക, ടി.സി. രമേഷ് കുമാർ,ഷിജിലാൽ, വി.കെ. പത്മനാഭൻ , എന്നിവർ സംസാരിച്ചു. യു.കെ നാരായണൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ കെ കൃഷ്ണൻ സ്വാഗതവും, എം കെ സുരേഷ് നന്ദിയും പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only