Saturday, July 11, 2026

ഷർട്ടിന്റെ ബട്ടൻ ഇടാൻ പറഞ്ഞത് അനുസരിച്ചില്ല; പാവണ്ടൂരിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ സീനിയർ വിദ്യാർഥികൾ റാഗിങ് നടത്തി മർദ്ദിച്ചതായി പരാതി



പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ സീനിയർ വിദ്യാർഥികൾ റാഗിങ് നടത്തി മർദ്ദിച്ചതായി പരാതി.പുതിയതായി എത്തിയ 5 പ്ലസ് വൺ വിദ്യാർഥികളെയാണ് സീനിയേഴ്സ് മർദിച്ചത്. 


കാക്കൂർ പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്.ഷർട്ടിന്റെ ബട്ടൻ ഇടാൻ പറഞ്ഞത് അനുസരിക്കാത്തതിനെ തുടർന്നാണ് മർദനമെന്ന് രക്ഷിതാക്കൾ പറയുന്നു.


മർദനത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.ഇരുവരെയും ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കൾ കാക്കൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Post a Comment

Whatsapp Button works on Mobile Device only