കോഴിക്കോട് മെഡിക്കൽ കോളേജിൽ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായെത്തിയ യുവതിയിൽ നിന്ന് 29.8 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി.
വയനാട് മേപ്പാടി സ്വദേശിനിയും നിലവിൽ കാസർകോട് ജില്ലയിൽ താമസിക്കുന്ന അശ്വതിയെയാണ് മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ. തുളസിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് രണ്ട് ചെറിയ കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയിൽ കണ്ടെത്തിയത്.
പ്രാഥമിക ചോദ്യം ചെയ്യലിൽ, ജയിലിൽ കഴിയുന്ന ഭർത്താവിന് കൈമാറാനാണ് ലഹരി കൈവശം വെച്ചതെന്ന് യുവതി മൊഴി നൽകിയത്.
നിരവധി കേസുകളിൽ പ്രതിയായ അശ്വതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

Post a Comment