കൂടരഞ്ഞിക്ക് സമീപം താഴെ കൂടരഞ്ഞിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പൂവാറൻതോട് ചെല്ലിയാട്ട് അഭിജിത്താണ് മരിച്ചത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.
കൂടരഞ്ഞിയിൽ നിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിജിത്തിൻ്റെ ജീവൻ രക്ഷിക്കാൻ ആയില്ല.

Post a Comment