ബാലുശ്ശേരി : കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ വിവിധ രംഗത്ത് ഉന്നതവിജയം നേടിയ പ്രതിഭകളെ പി.ടി.എ സ്‌നേഹോപഹാരങ്ങൾ നൽകി ആദരിച്ചു. "കലക്ടീവ് സിനർജി " എന്ന പേരിൽ നടന്ന സ്നേഹാദരം പരിപാടി ബഹുമാനപ്പെട്ട ബാലുശ്ശേരി
എം.എൽ.എ വി.ടി സൂരജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് അജീഷ് ബക്കീത്ത ആധ്യക്ഷം വഹിച്ചു.
എം.എൽ.എ ആയതിനു ശേഷമുള്ള ആദ്യസന്ദർശനത്തിൻ്റെ ഓർമ്മയ്ക്കായുള്ള വിദ്യാലയത്തിൻ്റെ സ്‌നേഹോപഹാരം സ്കൗട്ട് ലീഡർ സഹജ് വിനോദ് എം.എൽ.എയ്ക്ക് സമ്മാനിച്ചു.
എൻ.എസ്.എസ് യൂണിറ്റിൻ്റെ ഓപ്പൺ ലൈബ്രറി എന്ന പുതിയ സംരംഭത്തിലേക്കുള്ള പുസ്തകങ്ങൾ ലീഡർമാരായ വേദരാജീവും
ബി. ദേവദർശനും
പ്രോഗ്രാം ഓഫീസർ
കെ. ആർ ലിഷയും എം.എൽ.എയ്ക്ക് കൈമാറി. ഓപ്പൺ ലൈബ്രറി സംരംഭം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻ്റി സ്കൗട്ട് ട്രൂപ്പിൻ്റെ പുതിയ അധ്യയന വർഷത്തെ ലഹരിവിരുദ്ധബോധവത്ക്കരണ പരിപാടികളുടെ ഉദ്ഘാടനത്തിൻ്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്ക്കരണ സന്ദേശ ബോർഡ് എം.എൽ എ പ്രകാശനം ചെയ്തു. എൽ.എസ്.എസ്, യു.എസ്.എസ്,
എൻ. എം.എം എസ്, രാജ്യപുരസ്കാർ സ്‌കൗട്ടുകൾ, ഗൈഡുകൾ, ഹയർ സെക്കൻ്ററി വിഭാഗത്തിൽ സ്കൗട്ടിംഗിൽ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് കോമ്പിറ്റിഷൻ നന്മമുദ്ര പുരസ്കാര ജേതാക്കൾ, എസ്. എസ്.എൽ.സി,
പ്ലസ്ടു സമ്പൂർണ എ പ്ലസ് വിജയികൾ എന്നിവരെ
എം.എൽ.എ സ്‌നേഹോപഹാരങ്ങൾ നൽകി ആദരിച്ചു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വൈശാഖ് കണ്ണോറ, കോക്കല്ലൂരിലെ മുൻ ഹെഡ് മാസ്റ്ററും ഇപ്പോൾ പേരാമ്പ്ര എ.ഇ.ഒയും ആയ യൂസഫ് നടുവണ്ണൂർ, ഹെഡ് മാസ്റ്റർ എം. കെ. മണി എന്നിവർ കുട്ടികളെ അനുമോദിച്ച് സംസാരിച്ചു. പ്രിൻസിപ്പൽ
എൻ. എം. നിഷ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് കെ.സീമ നന്ദിയും പറഞ്ഞു.

Post a Comment