Monday, June 22, 2026

വടകരയിൽ സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

 


വടകരയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. കുരിക്കിലാട് സ്വദേശി കാസിം വി.കെ (48) ആണ് അറസ്റ്റിലായത്.

​വടകര എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ ജിനു ജെയിംസ് ബി.-യും സംഘവും നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലാകുന്നത്. പ്രതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ നിന്ന് 6.7 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു.

​പിടികൂടിയ മയക്കുമരുന്നുമായി പ്രതിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു. തുടർനടപടികൾക്കായി പ്രതിയെ കോടതിയിൽ ഹാജരാക്കും. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരും സിവിൽ എക്സൈസ് ഓഫീസർമാരും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

Post a Comment

Whatsapp Button works on Mobile Device only