പുതിയ അധ്യയനവർഷത്തിലെ ആദ്യദിനത്തിൽ കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ പ്രവേശനോത്സവം നിറപ്പകിട്ടോടെ നടന്നു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്സിൽ പ്രവേശം നേടിയ കുട്ടികൾക്ക് ഡി.വൈ.എഫ്.ഐ കോക്കല്ലൂർ മേഖല കമ്മിറ്റി നൽകിയ സ്‌നേഹോപഹാരങ്ങൾ സമ്മാനിച്ചു. ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ നവാഗതരെ സ്വീകരിച്ചു.പ്രിൻസിപ്പൽ നിഷ.എൻ.എം, ഹെഡ് മാസ്റ്റർ യൂസഫ് നടുവണ്ണൂർ, പി.ടി.എ പ്രസിഡൻ്റ് അജീഷ് ബക്കീത്ത, പി.ടി.എ വൈസ്പ്രസിഡൻ്റുമാരായ എ.പി. പ്രകാശൻ, വി.എസ്.സുമേഷ്, ഹയർ സെക്കൻ്ററി സീനിയർ അസിസ്റ്റൻ്റ് മുഹമ്മദ് സി അച്ചിയത്ത്, സ്റ്റാഫ് സെക്രട്ടറി റഫീഖ് പൂനത്ത് എന്നിവർ സംസാരിച്ചു.

Post a Comment