കോഴിക്കോട് :മലപ്പുറം പുളിക്കൽ സ്വദേശിയായ പതിനാറു കാരൻ്റെ കഴുത്തിൽ തുളച്ചു കയറിയ ഗെയ്റ്റിന്റെ കമ്പി അതി സങ്കീർണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരുടെ
മികവിലൂടെയാണ് കഴുത്തിൽ തുളച്ചു കയറിയ ഗെയ്റ്റിന്റെ കമ്പി പുറത്തെടുത്തത്.ഇന്നലെ വൈകുന്നേരമാണ് വീടിനു മുകളിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ കാൽ വഴുതി ഗെയ്റ്റിനു മുകളിലേക്ക് വീണ് കുട്ടിയുടെ കഴുത്തിൽ ഗെയ്റ്റിന്റെ കമ്പി തുളച്ചു കയറിയത്.
സംഭവത്തിനുശേഷം രക്ഷിതാക്കൾ കഴുത്തിൽ കുടുങ്ങിയ ഗെയ്റ്റ് ഉൾപ്പെടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.എന്നാൽ നീളമേറിയ ഗെയ്റ്റിന്റെ കമ്പിപുറത്തേക്ക് തള്ളി നിൽക്കുന്നതിനാൽ അത് നീക്കാൻ ആദ്യഘട്ടത്തിൽ ഡോക്ടർമാർക്ക് സാധിച്ചിരുന്നില്ല.തുടർന്ന് വെള്ളിമാടുക്കുന്ന് ഫയർ യൂണിറ്റിന്റെ സഹായം തേടി.ഫയർ യൂണിറ്റ് സ്ഥലത്തെത്തി ഗെയ്റ്റിന്റെ ഒരു ഭാഗം മുറിച്ചു നീക്കി.അതിനുശേഷമാണ് അതിസംഗീർണമായ ശസ്ത്രക്രിയ നടത്തി കഴുത്തിൽ തുളച്ചു കയറിയ ഗെയ്റ്റിന്റെ കമ്പി പൂർണ്ണമായി നീക്കം ചെയ്തത്.ഡോക്ടർമാരായ ശ്രീജയൻ, അബ്ദുൽ ബാസിത് എന്നിവരുടെ നേതൃത്വത്തിൽ സി എം ഒ ഡോ:വിവേക് ,ഒഎംഎഫ്എസ് എംഒ ഡോ:അഖിലേഷ് ,ഇഎൻടി എംഒ ഡോ:നിഖിൽ,ഡോ: ഷണ്മുഖപ്രിയ ഡോ: വിനോദ് ഡോ: വേണു, ഡോ: നവ്യശ്രീ,ഡോ : നസ്മൽ,ഡോ : അമിത്ത്, ഡോ :ലക്ഷ്മി ഡോ :അർച്ചന ഡോ :റുഥു, എൻഎ ബിഗിന ,എൻഎബാലൻ എന്നിവർ അടങ്ങിയ ടീമാണ്കുട്ടിയുടെ കഴുത്തിൽ തുളച്ചു കയറിയ ഗെയ്റ്റിന്റെ ഭാഗം പുറത്തെടുത്തത്.
ശസ്ത്രക്രിയക്ക് ശേഷം കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ സുഖം പ്രാപിച്ചു വരുന്നു.

Post a Comment