ഖത്തറില്‍ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പ്ലാന്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട 13 പേരില്‍ 12 പേരും ഇന്ത്യക്കാരെന്ന് സ്ഥിരീകരണം. ഞായറാഴ്ച റാസ് ലഫാന്‍ വ്യവസായ കേന്ദ്രത്തിലെ പ്ലാന്റിലാണ് സ്‌ഫോടനം ഉണ്ടായത്. അതേസമയം മരിച്ചവരുടെ പേരുവിവരങ്ങള്‍ ഖത്തര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വന്‍ സ്‌ഫോടനത്തില്‍ 66 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പ്ലാന്റ് വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാനുളള തയ്യാറെടുപ്പിനിടെയാണ് സ്‌ഫോടനം നടന്നത്.
അതേസമയം പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുമെന്ന് ഖത്തര്‍ അറിയിച്ചു. വൈകാതെ പ്ലാന്റില്‍നിന്നുള്ള കയറ്റുമതി ആരംഭിക്കും. ഇതിന്റെ ഭാഗമായി നാലു ടാങ്കറുകള്‍ ഖത്തറില്‍ എത്തിയിട്ടുണ്ട്. കൂടാതെ നാലു ടാങ്കറുകള്‍ കൂടി ഖത്തറിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയാണ് റാസ് ലഫാന്‍ വ്യാവസായിക കേന്ദ്രത്തില്‍നിന്നുള്ള പ്രകൃതിവാതക ഉത്പാദനം പുനരാരംഭിക്കാന്‍ ഖത്തര്‍ ശ്രമം തുടങ്ങിയത്.

Post a Comment