Saturday, May 9, 2026

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു



പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്നധർണ്ണ സംഘടിപ്പിച്ചു. 

നിയോജക മണ്ഡലം പ്രസിഡന്റ് കെ പി സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന സായാഹ്നധർണ്ണ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. അഷ്‌റഫ്‌ മൂത്തേടത്ത് ഉദ്ഘാടനം ചെയ്‌തു. രാജൻ കാന്തപുരം മുഖ്യപ്രഭാഷണം നടത്തി. മോഹനൻ റീജൻസി (കെ എച്ച് ആർ ഏ), സികെ ശ്രീജിത്ത്, കെ പി മുഹമ്മദ്‌ ഹാജി, റജീഫ് ഇയ്യാട് എന്നിവർ സംസാരിച്ചു. ഗിരീഷ് ഗാലക്സി സ്വാഗതവും മുനവർ അബൂബക്കർ നന്ദിയും പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only