Friday, May 22, 2026

കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട കക്കോടി കിഴക്കുമുറി സ്വദേശി എടക്കാട്ട് താഴം വീട്ടിൽ അക്ഷയ് (24)നെ ചേവായൂർ പോലീസ് പിടികൂടി

 


ചേവായൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിക്ക് പോക്സോ, വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക അതിക്രമം, മയക്കു മരുന്ന് ഉപയോഗം, പൊതുജനശല്യം, മോഷണം തുടങ്ങി നിരവധി കേസുകള്‍ നിലവിലുണ്ട്. തുടരെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റില്‍ കാപ്പ നിയമ പ്രകാരം ഒരു വർഷക്കാലത്തേക്ക് കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽ പ്രവേശിക്കുന്നതിന് വിലക്കിക്കൊണ്ട് ഉത്തരവ് നടപ്പാക്കിയിരുന്നു. എന്നാൽ ഉത്തരവ് ലംഘിച്ച് കിഴക്കുമുറിയിലുള്ള വീട്ടിലെത്തിയ പ്രതിയെ ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷിന്‍റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിൻജിത്ത് മുണ്ടക്കൽ, മുനീർ, സിവിൽ പോലീസ് ഓഫീസർമാരായ പ്രജീഷ്, വിജിനേഷ് എന്നിവർ ചേർന്ന് കിഴക്കുമുറി വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Post a Comment

Whatsapp Button works on Mobile Device only