Friday, April 10, 2026

കോഴിക്കോട് ബസ് റിപ്പയറിങ്ങിനിടെ അപകടം; ബസിനടിയിൽ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം



കോഴിക്കോട് ബസ് നന്നാക്കുന്നതിനിടെ ജാക്കിതെന്നി വീണ് മരണം. ആലപ്പുഴ സ്വദേശി ഗിരിപ്രകാശാണ് മരിച്ചത്. സരോവരം ഗ്രൗണ്ടിലാണ് അതിദാരുണമായ അപകടം നടന്നത്. ഇന്ന് ഉച്ചക്ക് ആയിരുന്നു അപകടം.കോഴിക്കോട് ദേവാല CWMS ബസിന്റെ അറ്റകുറ്റപണിക്കായാണ് ഗിരിപ്രകാശും അശ്വിനും എത്തിയത്. ബസില്‍ ജാക്കി വച്ച് ഉയര്‍ത്തി അറ്റകുറ്റപ്പണിക്കായി ഇവര്‍ അടിയിൽ കിടന്ന് പണിയെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ജാക്കി സ്ഥാനം തെറ്റി വീണ് ബസിന്‍റെ അടിഭാഗം ഇരുവരുടേയും മുകളിലേക്ക് പതിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടനെ മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും ഗിരിപ്രകാശ് മരിക്കുകയായിരുന്നു. അശ്വിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 

Post a Comment

Whatsapp Button works on Mobile Device only