ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം അനുവദിച്ചു കോടതി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജാമ്യഹർജിയിൽ, നടിയുടെ അഭിനയത്തെ വിമർശിച്ചതിനെ തുടർന്ന് വൈരാഗ്യത്തോടെ നൽകിയ വ്യാജപരാതിയാണെന്ന് ആണ് രഞ്ജിത്ത് വാദിച്ചത്. അതേസമയം, സമാന കേസിൽ മുൻപ് പ്രതിയായിരുന്നുവെന്നും, ജാമ്യം ലഭിച്ചാൽ കേസിന്റെ ഗതിയെ സ്വാധീനിക്കാമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. സംഭവം നടന്നതായി ആരോപിച്ച കാരവാനും പൊലീസ് പിടിച്ചെടുത്തിരുന്നു. നേരത്തെ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കാരവാനിൽ തെളിവെടുപ്പ് നടത്തിയിരുന്നു.
വോട്ട് ചെയ്യാനുള്ള അവകാശവും ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും, അത് കോടതി നിരസിച്ചിരുന്നു. സിനിമാ ലൊക്കേഷനിൽ വെച്ച് കൂടുതൽ പ്രധാനപ്പെട്ട കഥാപാത്രം നൽകാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി.

Post a Comment