മൂന്നര പതിറ്റാണ്ടിലേറെ നീണ്ട അമേച്വർ-പ്രെഫഷണൽ നാടക രംഗത്തെ സമഗ്ര സംഭാവന കണക്കിലെ ടുത്ത് ബിജു രാജഗിരിക്ക് ദേശീയ അംഗീകാരം. ഭാരത് സേവക് സമാജ്(ബി.എസ്.എസ് ) സമഗ്ര സംഭാവനയ്ക്കുള്ള ദേശീയ പുരസ്കാരത്തിനാണ് തെരഞ്ഞെടുത്തത്.
തിരുവനന്തപുരം ബി.എ സ്.എസ് കേന്ദ്രത്തിൽ നടന്ന അവാർഡുദാനച്ചടങ്ങിൽ ബി .എസ്.എസ് ദേശീയ ചെയർമാൻ ബാലചന്ദ്രൻ പുരസ്‌കാരം സമ്മാനിച്ചു. കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് വേദികളിൽ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ ബിജു രാജഗിരി, ബാലൻ കെ നായർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
കോഴിക്കോട് കാവ്യ കല, വടകര വരദ, കോഴിക്കോട് നവചേതന, കോഴിക്കോട് നവകേരള, തൃശൂർ മലബാർ കമ്യൂണിക്കേഷൻ, തിരുവനന്തപുരം അജന്ത, കോഴിക്കോട് രംഗമിത്ര, കളിത്തറ തുടങ്ങിയ പ്രമുഖ പ്രൊഫഷണൽ നാടക ട്രൂപ്പുകളിൽ അഭിനയിച്ചിട്ടുണ്ട്. കലാപ്രവർത്തനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചകലാകാരനാണ് ബിജു. നിലവിൽ തിലകൻ സ്ഥാപിച്ച അമ്പലപ്പുഴ അക്ഷ രജ്വാലയുടെ 'വാർത്ത' നാടകത്തിൽ സജീവമായി അഭിനയി ച്ചുകൊണ്ടിരിക്കുകയാണ്. നാടക പ്രവർത്തകരുടെ സംഘടനയായ അരങ്ങും അണിയറയുടെ സംസ്ഥാന പ്രസിഡന്റ്റായും നാടക് കോഴിക്കോട് ജില്ലാ കമ്മറ്റി അംഗമായും ബിജു പ്രവർത്തിക്കുന്നു. ഭാര്യ രഞ്ജിനി. മക്കൾ: അഭിഷേക് ബിജു, വിസ്മയ ബിജു

Post a Comment