ശബ്ദസൗന്ദര്യം കൊണ്ട് ഏവരിലും വിസ്മയം തീര്‍ത്ത അതുല്യ കലാകാരന്‍ തങ്കയം ശശികുമാര്‍(54) അന്തരിച്ചു. ഏപ്രിൽ അഞ്ചാം തീയതി ഞായറാഴ്ച രാത്രിയിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ തങ്കയം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കവേയാണ് വിട പറഞ്ഞത്. മൾട്ടിപ്പിൾ ഫ്രാക്ചർ ശരീരത്തിലും തലച്ചോറിനും സംഭവിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തുകയും തുടർന്ന് ഒബ്സർവേഷനിൽ ഇരിക്കുകയും ആയിരുന്നു. ദീർഘനാളായി പലതരം രോഗങ്ങളാൽ ദുരിതമനുഭവിച്ചിരുന്ന അദ്ദേഹത്തിന് ഇങ്ങനെയൊരു ആക്സിഡന്റ് അപ്രതീക്ഷിതമായിരുന്നു.
ശബ്ദ കലാകാരനും നാടക സംവിധായകനും രചയിതാവും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ആയിരുന്ന അദ്ദേഹത്തിന്റെ പ്രവർത്തന മേഖല വിശാലമായിരുന്നു.
ശബ്ദകലാകാരന്മാര്‍ക്കുള്ള പ്രഥമ ഖാന്‍ കാവില്‍ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിച്ചു. അഭിനയരംഗത്തും പ്രതിഭ തെളിയിച്ചിട്ടുണ്ട്. അനൗണ്‍സ്മെന്റ് രംഗത്ത് തന്മയത്വമുള്ള ശബ്ദത്തോടെ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച കലകാരനായിരുന്നു അദ്ദേഹം. പത്മവ്യൂഹത്തിലെ അഭിമന്യൂ എന്ന സിനിമയുടെ തിരക്കഥരചനയില്‍ പങ്കാളിയായിരുന്നു. നിരവധി നാടക പരീശീലനക്കളരികള്‍ക്ക് നേതൃത്വം നല്‍കി. നാടകരംഗത്ത് നിരവധി പ്രതിഭകളെ അദ്ദേഹം കണ്ടെത്തിയിരുന്നു. തങ്കയം മീഡിയ എന്ന പേരില്‍ സ്ഥാപനം നടത്തുകയായിരുന്നു.
ഭാര്യ: ഷൈനി.
മക്കള്‍: അഭിമന്യൂ,അഭിനയ( ഇരുവരും കോളേജ് വിദ്യാര്‍ഥികള്‍)

Post a Comment