Friday, April 10, 2026

പെട്രോൾ ഒറ്റത്തവണ 1000 രൂപക്ക് മാത്രം! റിലയൻസ് പമ്പുകളിൽ ഇന്ധനവിതരണത്തിൽ നിയന്ത്രണം


പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സാഹചര്യത്തിൽ രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമാകുന്നതായി സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ റിലയൻസ് പമ്പുകളിൽ ഇന്ധനവിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വില കൂട്ടുന്നതിന് പകരം ഇന്ധനം വിതരണം ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അതായത് റിലയൻസ് പാമ്പുകളിൽ നിന്നും ഇനി ഒറ്റതവണ 1000 രൂപയ്ക്ക് മാത്രം പെട്രോൾ ലഭ്യമാകുകയുള്ളൂ.


ഇതോടെ വില വർധനയ്ക്ക് പകരം പെട്രോളിന്റെ വിതരണത്തിൽ നിയന്ത്രണ ഏർപ്പെടുത്തുന്ന ആദ്യ കമ്പനിയായി മാറി റിലയൻസ്. ഇന്ധന വിതരണത്തിൽ തടസ്സം നേരിട്ടതോടെയാണ് ഈ നീക്കം. ഇന്ധനം തീർന്നു പോകാതിരിക്കാനും പരിഭ്രാന്തി മൂലം അമിതമായി ഇന്ധനം വില്പന നടത്താതിരിക്കാൻ വേണ്ടിയാണ് ഈ നിയന്ത്രണം.


രാജ്യത്ത് രണ്ടു ലക്ഷത്തിലധികം പെട്രോൾ പമ്പുകളാണ് റിലയൻസിന്റെ അധീനതയിൽ ഉള്ളത്. ബ്രിട്ടീഷ് പെട്രോളിയുമായി ചേർന്നാണ് റിലയൻസ് ഇവ പ്രവർത്തിപ്പിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇതുവരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.


അതിനിടെ കഴിഞ്ഞദിവസം ഇറാൻ യുഎസ് തമ്മിൽ താൽക്കാലിക വെടിനിർത്തലിന് പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഹോർമൂസ് കടലിടുക്ക് തുറന്നു നൽകാമെന്നും ഇറാൻ സമ്മതിച്ചു. എന്നാൽ ലെബനലിൽ ഇസ്രായേൽ വ്യാപകമായ വ്യോമാക്രമണം നടത്തിയതോടെ വീണ്ടും ഹോർമൂസ് കടലിടുക്ക് അടക്കുകയായിരുന്നു.

Post a Comment

Whatsapp Button works on Mobile Device only