Thursday, April 2, 2026

സർക്കാരിന്റെ വിഷു കൈനീട്ടം നേരത്തെ; ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു


വിഷു കൈനീട്ടമായി ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. മാർച്ച് 31 മുതൽ പെൻഷൻ നൽകി തുടങ്ങി. പ്രതിമാസം രണ്ടായിരം രൂപയാണ് ലഭിക്കുന്നത്. വിഷുപ്രമാണിച്ച് ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ മാർച്ചിൽ നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു.


സംസ്ഥാനത്ത് 62 ലക്ഷത്തോളം പേരാണ് ക്ഷേമ പെൻഷന് അർഹരായിട്ടുള്ളവത്. ഇതിൽ 26.62 ലക്ഷം പേരുടെ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവരുടെ വീടുകളിൽ നേരിട്ട് പെൻഷൻ എത്തിക്കും. തിരഞ്ഞെടുപ്പിന് മുമ്പ് പെൻഷൻ വിതരണം പൂർത്തിയാക്കുമെന്നും പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് തന്നെ ഇതിനായി തുക അനുവദിച്ചതായും സർക്കാർ വ്യക്തമാക്കിയിരുന്നു. അതേസമയം, ക്ഷേമപെൻഷൻ അം​ഗങ്ങൾക്കുള്ള പെൻഷൻ തുക അതാത് ബോർഡുകൾ വഴി വിതരണം ചെയ്യുന്നതാണ്.



Post a Comment

Whatsapp Button works on Mobile Device only