Thursday, April 2, 2026

പൂനൂരിലെ പൗരപ്രമുഖനും, കോൺഗ്രസ് നേതാവുമായ കാക്കട്ടുമ്മൽ അബൂബക്കർ മാസ്റ്റർ അന്തരിച്ചു

 



പൂനൂരിലെ പൗര പ്രമുഖനും മുതിർന്ന കോൺഗ്രസ് നേതാവുമായ കക്കാട്ടുമ്മൽ അബൂബക്കർ മാസ്റ്റർ (79) നിര്യാതനായി. താമരശ്ശേരി കെടവൂർ എം.എം.എൽ.പി സ്കൂളിലെ വിരമിച്ച ഹെഡ്മാസ്റ്ററായിരുന്നു.


പൂനൂർ പബ്ലിക് ലൈബ്രറി സെക്രട്ടറി, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട്, പൂനൂർ പാലിയേറ്റീവ് കെയർ സെന്റർ ജോയിന്റ് സെക്രട്ടറി, പൂനൂർ ഉപഭോക്തൃ ഫോറം പ്രസിഡണ്ട്, പൂനൂർ മുബാറക് കോളേജ് മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു.


ഭാര്യ: സുബൈദ (റിട്ട. ഹെഡ്മിസ്ട്രസ്, ജി.എൽ.പി.എസ് കാന്തപുരം)

മക്കൾ: അഫ്സൽ (കെ.ഡി.സി ബാങ്ക്, ഈങ്ങാപ്പുഴ), അഫ്‌സാന (അധ്യാപിക, വി.ഇ.എം യു.പി സ്കൂൾ, മേപ്പയൂർ)


മരുമക്കൾ: അനസ് മേപ്പയൂർ (അധ്യാപകൻ, നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ), ഫാത്തിമത്ത് സുഹറ എളേറ്റിൽ (അധ്യാപിക, എം.ജെ ഹയർ സെക്കൻഡറി സ്കൂൾ എളേറ്റിൽ)

മയ്യത്ത് നമസ്കാരം വൈകുന്നേരം 07 മണിക്ക് ഞാറപ്പൊയിൽ ജുമാ മസ്ജിദ്.







Post a Comment

Whatsapp Button works on Mobile Device only