നേപ്പാളിലെ പെഖാറയിൽ വെച്ച് മെയ് 17 മുതൽ 19 വരെ നടക്കുന്ന വേൾഡ് മിക്സ് ബോക്സിങ്ങ് (വേൾഡ് മിക്സ് ബോക്സിങ്ങ്) ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബാലുശ്ശേരി സ്വദേശി ഇയാസ് മുഹമ്മദ് മത്സരിക്കും. അറപ്പിടിക പേരാറ്റം പൊയിൽ ബിഷാറയിൽ താമസിക്കും നിസാർ ജസ്‌ന ദമ്പതികളുടെ ഇളയമകനാണ് , കഴിഞ്ഞ 3 വർഷമായി വുഷു കുങ്ഫു എന്നിവയിൽ ഗ്രാൻഡ് മാസ്റ്റർ ഷംസുദീൻ്റെ (AHAPE CLUB) കീഴിൽ പരിശീലനം നടത്തിവരുന്നുമുണ്ട് .
ബാലുശ്ശേരി മർകസ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയയായ ഇയാസ് സ്‌കൂളിനെ പ്രതിനിധികരിച്ച് മഹാരാഷ്ട്രയിൽ നടന്ന CBSC സൗത്ത് സോൺ ബോക്സിങ് മത്സരത്തിൽ ബ്രോൺസ് മെഡൽ നേടിയിട്ടുണ്ട്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറന്നൂറോളം കായികതാരങ്ങൾ പങ്കെടുത്ത മഹാരാഷ്ട്രയിലെ റോഹയിൽ നടന്ന നാഷണൽ മിക്സ് ബോക്സിങ് മത്സരത്തിൽ 11 വയസ് കാറ്റഗറ്റയിൽ 34 kg വിഭാഗത്തിൽ ഫൈറ്റിങ്ങിൽ നേടിയ ഗോൾഡ് മെഡൽ നേട്ടമാണ് ഇയാസിന് നേപ്പാളിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കിയത്. മെയ് 17-ന് ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കരുത്തരായ ബോക്സുമാരുമായി ഇയാസ് ഏറ്റുമുട്ടും.
ഗ്രാമത്തിൻ്റെ അഭിമാനമായി മാറിയ ഇയാസ് മുഹമ്മദിന് മികച്ച പിന്തുണയുമായി പിതാവ് നിസാറും മിക്സ് ബോക്സിങ്ങ് കേരള സെക്രട്ടറി സുബ്രഹ്മണ്യനും നാട്ടുക്കാരും കായിക പ്രേമികളും കൂടെയുണ്ട്. ഇന്ത്യയുടെ കീർത്തി ലോകവേദിയിൽ ഉയർത്താൻ തനിക്ക് സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഈ യുവതാരം. മിക്സ് ബോക്സിങ്ങ് അസോസിയേഷൻ സെക്രട്ടറി ഷൈജേഷ് പയ്യോളിയുടെയും കോച്ച് ലിപിൻ കിനാലൂരിൻ്റെ കീഴിൽ യോഷിക്കാൻ അക്കാഡമിയിലാണ് മത്സരത്തിനു വേണ്ടി പരിശീലനം, സഹോദരൻ ഹാദി അബ്ദുള്ളയും ഈ രംഗത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്.

Post a Comment