Tuesday, April 14, 2026

പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി;ചെലവൂർ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്

 


ചെലവൂരിൽ പതിനാറു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു.16 കാരി നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രീനയെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാൾ ജീവനൊടുക്കുകയായിരുന്നു.

ഇവർ സഹോദരിമാരുടെ മക്കളാണ്. രണ്ട് മുറികളിലായാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച 16കാരി പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. തിങ്കളാഴ്ച അർധരാത്രിയിലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം ഉണ്ടായത്. പൊലീസ് രാവിലെ എത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

കൊലപാതകം നടക്കുന്ന സമയത്ത് വീട്ടിൽ കുടുംബാം​ഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൂഴിക്കലിലെ വീട്ടിലേക്ക് 15 കിലോമീറ്റർ ദൂരത്ത് താമസിക്കുന്ന അദ്നാൻ എങ്ങനെ എത്തിയെന്നതുൾപ്പെടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. വീട്ടിലെ സിസിടിവി ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ, കുടുംബങ്ങൾ തമ്മിൽ തർക്കം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇവരുടെ വിശദമായ മൊഴിയെടുത്താൽ മാത്രമേ കൊലപാതകത്തിന്‍റെ കാരണത്തെ കുറിച്ച് പൊലീസിന് വ്യക്തത വരികയുള്ളൂ.

Post a Comment

Whatsapp Button works on Mobile Device only