Wednesday, March 4, 2026

സി.പി.ഐ (എം) ബ്രാഞ്ച് അംഗം പാറക്കണ്ടി രമ്യ അന്തരിച്ചു


ആയഞ്ചേരി: തറോപ്പൊയിൽ പാറക്കണ്ടി രമ്യ മാടത്തും കണ്ടിയിൽ (41) അന്തരിച്ചു. സി.പി.ഐ (എം) പുതിയോട്ടും വയൽ ബ്രാഞ്ച് അംഗമാണ്.

മഹിളാ അസോസിയേഷൻ ആയഞ്ചേരി വില്ലേജ് കമ്മിറ്റി അംഗവും പുതിയോട്ടുവയൽ യൂണിറ്റ് സെക്രട്ടറിയുമാണ്.

കഴിഞ്ഞദിവസം ബ്രാഞ്ച് യോഗം നടന്നുകൊണ്ടിരിക്കെ  കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന അനിൽകുമാർ ആണ് ഭർത്താവ്.

മാതാപിതാക്കൾ: രാമൻ പുത്തൻ പുരയിൽ (കാക്കുനി), രമണി.മക്കൾ: റിയ അനിൽകുമാർ, നിയ അനിൽകുമാർ.സഹോദരങ്ങൾ: രഞ്ജിത്ത്, രാഗേഷ്.സംസ്കാരം: ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.



Post a Comment

Whatsapp Button works on Mobile Device only