Wednesday, March 4, 2026

നന്മണ്ട ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകൾ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

 


നന്മണ്ട ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകൾ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയാക്കിയ നീലോത്ത് - ഈച്ചരോത്ത് റോഡ്, കൂളിപ്പൊയിൽ - കണ്ടികുന്നുമ്മൽ റോഡ് എന്നിവയാണ് നാടിന് സമർപ്പിച്ചത്.


അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് എട്ടാം വാർഡിലെ നീലോത്ത് -ഈച്ചരോത്ത് റോഡ് പണി പൂർത്തീകരിച്ചത്. 15 ലക്ഷം രൂപ ചെലവിട്ടാണ് 12-ാം വാർഡിലെ കൂളിപ്പൊയിൽ -കണ്ടികുന്നുമ്മൽ റോഡ് നിർമ്മിച്ചത്.


ചടങ്ങിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം നിനു അധ്യക്ഷയായി. നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വിനിഷ ഷൈജു മുഖ്യാതിഥിയായി. നന്മണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല പാടിക്കര, ജില്ലാ പഞ്ചായത്ത് അംഗം പി കെ ബാബു, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ലാൽ പ്രസാദ്, നന്മണ്ട ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി വിശ്വൻ, ജയപ്രകാശൻ മാസ്റ്റർ, കവിത വടക്കേടത്ത്, ഗ്രാമപഞ്ചായത്ത് അംഗം ഗിരിജ വലിയപറമ്പിൽ, വാർഡ് വികസന സമിതി കൺവീനർമാരായ പി എം ബിജു, സീമ തട്ടഞ്ചേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Post a Comment

Whatsapp Button works on Mobile Device only