Saturday, March 28, 2026

ചിഹ്നവും പ്രച്ഛന്ന വേഷങ്ങളും നിറഞ്ഞുനിന്നു കളറായി പി.ടി.എ റഹീമിൻ്റെ മണ്ഡലം പര്യടനം

 


കുന്നമംഗലം നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.ടി.എ റഹീമിന്റെ മണ്ഡലം പൊതു പര്യടനം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ പ്രവർത്തകരിൽ ആവേശമുണർത്തുന്ന കലാപ്രകടനങ്ങൾ അകമ്പടിയായെത്തി. ആകർഷകമായ വേഷവിധാനങ്ങളോടെ ബൊമ്മക്കുട്ടികളും ചിഹ്നമായ ബക്കറ്റ് ഉയർത്തിപ്പിടിച്ച് വോട്ടർമാരും അണിനിരന്നതോടെ പര്യടനം വേറിട്ട അനുഭവമായി മാറി. ഇടക്ക് പെയ്ത മഴയെ വകവെക്കാതെ ആളുകൾ തിങ്ങി നിറഞ്ഞ സ്വീകരണ കേന്ദ്രങ്ങൾ സ്ഥാനാർത്ഥിയിലും എൽ.ഡി.എഫ് നേതാക്കളിലും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതായി. 

മാവൂർ ഗ്രാമപഞ്ചായത്തിലെ മണക്കാട് നിന്ന് ആരംഭിച്ച പര്യടനത്തിന് കണ്ണിപറമ്പ്, വളയന്നൂർ, മലപ്രം, പരിയങ്ങാട്, കല്ലേരി, മുണ്ടക്കൽ, കുരിക്കത്തൂർ, പെരിങ്ങളം ഈസ്റ്റ്, കുറ്റിക്കാട്ടൂർ, ആറാം മൈൽ, വെള്ളിപറമ്പ്, കീഴ്മാട്, പുനത്തിൽ, ചങ്ങരംകുന്ന് എന്നിവിടങ്ങളിലായാണ് സ്വീകരണം ഏർപ്പെടുത്തിയിരുന്നത്. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പുത്തൂർമഠത്താണ് ഇന്നത്തെ ജാഥ സമാപിക്കുന്നത്. നാളെ പെരുവലിൽ നിന്ന് ആരംഭിക്കുന്ന പര്യടനം വൈകീട്ട് പാലാഴിയിൽ സമാപിക്കുന്നതോടെ പ്രചരണ പരിപാടികളുടെ ഒന്നാംഘട്ടത്തിന് സമാപനമാവും.



Post a Comment

Whatsapp Button works on Mobile Device only