ജനപഥങ്ങളിൽ ആവേശമായി പേരാമ്പ്രയുടെ വികസന നായകൻ ടി പി രാമകൃഷ്ണൻ്റെ മണ്ഡലം പര്യടനം തുടരുന്നു. മൂന്നാം നാൾ നൊച്ചാട്, പേരാമ്പ്ര, കൂത്താളി , ചക്കിട്ട പാറ പഞ്ചായത്തുകളിൽ നടത്തിയ പര്യടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. നാടിനെയും നാട്ടാരെയും അറിയുന്ന ടി പിക്ക് വൻ വരവേൽപ്പാണ് ഓരോ സ്വീകരണ കേന്ദ്രളിലുംലഭിച്ചത്. ജനക്ഷേമ വികസന പ്രവർത്തനങ്ങളിലൂടെ പേരാമ്പ്രയെ ബഹുദൂരം മുന്നിലെത്തിച്ച ടി പി യുടെ വിജയം സുനിശ്ചിതമാണെന്ന് തെളിയിക്കുന്നതായിരുന്നു സ്വീകരണങ്ങളിലെ വർധിച്ച ജനസഞ്ചയം. കൊന്നപ്പൂ നൽകിയും ഹാരമണിയിച്ചും മുദ്രാവാക്യമുയർത്തിയും പടക്കം പൊട്ടിച്ചും വാദ്യമേളങ്ങളുയർത്തിയും അവർ ജനനായകനെ വരവേറ്റു. കഴിഞ്ഞ പത്തുവർഷത്തിനകം മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികൾ അക്കമിട്ട് നിരത്തിയും സാധ്യമാക്കാനുള്ള പദ്ധതികൾ ജനസമക്ഷം അവതരിപ്പിച്ചുമുള്ള ടിപി യുടെ പ്രസംഗം ജനങ്ങളിൽ ആവേശം നിറച്ചു.രാവിലെ കൽപ്പത്തൂരിലെ വെള്ളിലോട് നിന്നാരംഭിച്ച് പുളിയോട്ട് മുക്ക്, ചാലിക്കര, കൈതക്കൽ, ഉണ്ണിക്കുന്ന് ,മൊയോത്ത് ചാൽ,പൈതോത്ത് പനക്കാട് റോഡ്, വിളയാട്ടു കണ്ടിമുക്ക്, ചെമ്പ്ര ,നരിനട,ചെമ്പനോട കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ക്ക് ശേഷം പന്നിക്കോട്ടൂരിൽസമാപിച്ചു. കെ കുഞ്ഞമ്മത് , എസ്കെ സജീഷ് , കുഞ്ഞമ്മത് ,ആർ ശശി,എൻ കെ വത്സൻ,പി കെ എം ബാലകൃഷ്ണൻ, ബേബി കാപ്പുകാട്ടിൽ,പി സി നിഷാകുമാരി, പി പി മുഹമ്മദ്,കെ പ്രദീപ് കുമാർ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.സ്ഥാനാർത്ഥിക്ക് പുറമെ വി കെ പ്രമോദ് ,കെ കെ ഭാസ്കരൻ, ജെ പ്രേംഭാസിൻ, സഫ മജീദ്, ഡോ. കെ കെഹനീഫ, കെ സി ജാഫർ എന്നിവർവിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Post a Comment