Thursday, March 5, 2026

ചരിത്രപ്രസിദ്ധമായ ബാലുശ്ശേരി വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ (ബാലുശ്ശേരി കോട്ട) മുഖച്ഛായ മാറാൻ പോവുന്നു


പൈതൃകവും വിശ്വാസവും ഇഴചേർന്നുനിൽക്കുന്ന ബാലുശ്ശേരി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ തീർത്ഥാടന ടൂറിസത്തിന് പുത്തൻ ഉണർവ് നൽകുന്ന വലിയ വികസന പദ്ധതികൾക്ക് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നു.


ക്ഷേത്രത്തിലെ കലാപരിശീലന മണ്ഡപം നിർമ്മിക്കുന്നതിനും ക്ഷേത്ര നട ഉൾപ്പെടെയുള്ള സ്ഥലങ്ങൾ മനോഹരമായി നവീകരിക്കുന്നതിനുമായി ടൂറിസം വകുപ്പ് തീർത്ഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 2.57 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത് എം എൽ എ അഡ്വ കെ എം സച്ചിൻദേവ്  ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം ബഹു: മന്ത്രി മുഹമ്മദ്‌ റിയാസിന്റെ  ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന്  മന്ത്രിയാണ് ഫണ്ട് നൽകാൻ നിർദ്ദേശം നൽകിയിട്ടുള്ളത് .


ഇതിന് പുറമെ ക്ഷേത്രത്തോട് ചേർന്ന് ഒഴുകുന്ന മഞ്ഞപ്പുഴയുടെയും ക്ഷേത്ര കുളിക്കടവിന്റെയും സംരക്ഷണത്തിനായി 2 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.

മഞ്ഞപ്പുഴ - രാമൻപുഴ സമഗ്ര പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി പുഴയുടെ വശങ്ങൾ കെട്ടി സംരക്ഷിക്കുന്നതോടെ കോട്ടയുടെ പ്രകൃതിഭംഗിയും വർദ്ധിക്കും. ബാലുശ്ശേരിയുടെ ടൂറിസം സാധ്യതകൾക്കും, പൈതൃക സംരക്ഷണത്തിനും വലിയ മുതൽക്കൂട്ടാകുന്ന ഈ വാർത്ത എല്ലാവർക്കും സന്തോഷം നൽകുന്നതാണ്.

ബാലുശ്ശേരിയുടെ ഈ അഭിമാന കേന്ദ്രം കൂടുതൽ മനോഹരമായി കാണാൻ നമുക്ക് കാത്തിരിക്കാം. 

Post a Comment

Whatsapp Button works on Mobile Device only