Saturday, March 14, 2026

ഇ-പോസ് മെഷീൻ തകരാർ; സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെട്ടു


ഇ-പോസ് മെഷീനുകളിൽ ഉണ്ടായ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് റേഷൻ വിതരണം തടസ്സപ്പെട്ടു. രാവിലെ മുതൽ പല റേഷൻ കടകളിലും വിതരണം നടത്താൻ സാധിച്ചില്ലെന്നാണ് വ്യാപാരികൾ അറിയിക്കുന്നത്. സർവർ തകരാറാണ് മെഷീനുകൾ പ്രവർത്തിക്കാതിരിക്കാൻ കാരണമായതെന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. പ്രശ്നം പരിഹരിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായും വകുപ്പ് അറിയിച്ചു.


റേഷൻ വിതരണം നടത്തുന്നതിനായി ഉപയോഗിക്കുന്ന ഇ-പോസ് മെഷീൻ എന്നത് ‘ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ’ എന്ന സംവിധാനത്തിന്റെ ചുരുക്കപ്പേരാണ്. ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ ഈ മെഷീനുമായി ബന്ധിപ്പിച്ചാണ് റേഷൻ വിതരണം നടത്തുന്നത്.


റേഷൻ കടയിൽ എത്തുന്ന ഉപഭോക്താവ് മെഷീനിൽ വിരലടയാളം നൽകുമ്പോൾ ആധാർ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അർഹമായ റേഷൻ വിഹിതം സംബന്ധിച്ച വിവരം ലഭിക്കും. തുടർന്ന് വിതരണം ചെയ്തതിന്റെ രസീത് മെഷീനിൽ നിന്ന് അച്ചടിച്ച് നൽകുകയും ഉപഭോക്താവിന്റെ മൊബൈൽ നമ്പറിലേക്ക് സന്ദേശവും ലഭ്യമാകുകയും ചെയ്യുന്നു.

Post a Comment

Whatsapp Button works on Mobile Device only