Monday, March 9, 2026

"പാർട്ടി പറഞ്ഞാൽ മത്സരിക്കും"; സ്വതന്ത്രനായി മത്സരിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ


പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും വേണ്ടെന്ന് പറഞ്ഞാൽ മത്സരിക്കില്ലെന്നും വ്യക്തമാക്കി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് സ്വതന്ത്രനായി മത്സരിക്കില്ല. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനാൽ പാർട്ടിക്കു വേണ്ടി പ്രചാരണം നടത്താൻ കഴിയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. ബലാത്സംഗക്കേസിൽ അറസ്റ്റിലായതിനു ശേഷം ജാമ്യത്തിലിറങ്ങിയ രാഹുൽ ഒരു ഇടവേളയ്ക്ക് ശേഷമാണ് പാലക്കാടെത്തുന്നത്.


രാഹുലിനു നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉൾപ്പെടെ രാഹുൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്

Post a Comment

Whatsapp Button works on Mobile Device only