Monday, March 30, 2026

വഴിയോരക്കച്ചവട തൊഴിലാളിയൂണിയന്‍ (വികെടിയു) - (സിഐടിയു) ബാലുശ്ശേരി മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കുടുംബസംഗമവും, ഐഡി കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു



വഴിയോരക്കച്ചവട തൊഴിലാളിയൂണിയന്‍ (വികെടിയു)- (സിഐടിയു) ബാലുശ്ശേരി മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കുടുംബസംഗമവും, ഐഡി കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. ബാലുശ്ശേരിയില്‍ നടന്ന സംഗമം സിഐടിയു ജില്ലാസെക്രട്ടറി പി.കെ.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എം.സച്ചിന്‍ദേവ് എംഎല്‍എയെ വിജയിപ്പിക്കാന്‍ സംഘടന മുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചു. ടി.കെ. ഇക്ബാല്‍ വള്ളിയോത്ത് അധ്യക്ഷനായി. സിഐടിയു ഏരിയ സെക്രട്ടറി സദാനന്ദന്‍, സി.പി.ബഷീര്‍, സി. മീനാക്ഷി, കെ. മുനീര്‍ കരിയാത്തന്‍കാവ്, അഭിജിത്ത് ഉള്ളിയേരി, ഫെമിന നടുവണ്ണൂര്‍, ആലി ബാലുശ്ശേരി, സെയ്ഫു കൂട്ടാലിട എന്നിവർ സംസാരിച്ചു.



Post a Comment

Whatsapp Button works on Mobile Device only