Monday, March 30, 2026

സപ്ലൈകോ ഈസ്റ്റർ-വിഷു ഫെയറുകൾ ഏപ്രിൽ 1 മുതൽ 14 വരെ


സപ്ലൈകോ ഈസ്റ്റർ, വിഷു ഫെയറുകൾ ഏപ്രിൽ ഒന്നു മുതൽ 14 വരെ സംഘടിപ്പിക്കും. സപ്ലൈകോ മാവേലി സ്റ്റോറുകൾ ഒഴികെയുള്ള വില്പനശാലകളാണ് ഈസ്റ്റർ വിഷു ഫെയറുകളായി മാറുന്നത്. 


വിഷുക്കൈനീട്ടം, 16 അവശ്യസാധനങ്ങൾ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റ് എന്നിവ സപ്ലൈകോ വിഷുവിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. 


1250 രൂപയുടെ 16 സാധനങ്ങളാണ് പ്രത്യേക വിഷുക്കണി കിറ്റിൽ ഉൾപ്പെടുത്തി 1001 രൂപയ്ക്ക് സപ്ലൈകോ നൽകുന്നത്. പഞ്ചസാര, ചെറുപയർ, വൻപയർ, കടല, ശർക്കര പൊടി, ശബരി (സേമിയ/ പാലട) പായസം മിക്സ്, പായസക്കൂട്ട്, മിൽമ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോൾഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കൻ മസാല, ഗരം മസാല എന്നിവ അടങ്ങിയതാണ് കിറ്റ്.


സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളും പെട്രോൾ ബങ്കുകളും എൽപിജി ഔട്ട്ലെറ്റുകളും ഒഴികെയുള്ള വില്പനശാലകളിൽ നിന്ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താവിന് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പൺ ലഭിക്കും.


ഈ കൂപ്പൺ ഏപ്രിൽ 16 മുതൽ മെയ് 30 വരെ സപ്ലൈകോയുടെ ഏതെങ്കിലും വില്പനശാലകളിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങിയാൽ റഡീം ചെയ്യാം.

Post a Comment

Whatsapp Button works on Mobile Device only