Friday, March 27, 2026

നിയമസഭ തിരഞ്ഞെടുപ്പ് 2026 ചിത്രം തെളിഞ്ഞു; ജില്ലയില്‍ 98 സ്ഥാനാര്‍ഥികള്‍ 14 പേര്‍ പത്രിക പിന്‍വലിച്ചു

 


ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്  ജില്ലയിലെ 13 മണ്ഡലങ്ങളിലായി 98 സ്ഥാനാര്‍ഥികള്‍ മത്സരിക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ മൂന്നു മണിക്കാണ് അവസാനിച്ചത്. ജില്ലയില്‍ വിവിധ മണ്ഡലങ്ങളിലായി 14 പേര്‍ പത്രിക പിന്‍വലിച്ചു. അന്തിമ സ്ഥാനാര്‍ഥികളുടെ പേരും വിലാസവും പാര്‍ട്ടിയും ചിഹ്നവും ഫോട്ടോയും ഉള്‍പ്പെടുത്തിയ ഫോം 7എ വരണാധികാരികള്‍ പ്രസിദ്ധീകരിച്ചു. 


മണ്ഡലം, സ്ഥാനാര്‍ഥി, പാര്‍ട്ടി, ചിഹ്നം എന്ന ക്രമത്തില്‍ ചുവടെ:


വടകര- 8

1. അഡ്വ. കെ ദിലീപ്, ഭാരതീയ ജനത പാര്‍ട്ടി, താമര

2. എം കെ ഭാസ്‌കരന്‍, രാഷ്ട്രീയ ജനത ദള്‍, റാന്തല്‍

3. കെ കെ രമ, റവല്യൂഷ്ണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ടെലിവിഷന്‍

4. ഷംസീര്‍ ചോമ്പാല, സോഷ്യല്‍ ഡെമോക്രട്ടിക് പാര്‍ട്ടി ഓഫ് ഇന്ത്യ, കത്രിക

5. ഭാസ്‌കരന്‍ കെ കെ s/o കേളപ്പന്‍, സ്വതന്ത്രന്‍, തപാല്‍പ്പെട്ടി

6. രമ ടി പി w/o അശോകന്‍ പി കെ, സ്വതന്ത്ര, ബലൂണ്‍

7. രമ w/o വിജയന്‍, സ്വതന്ത്ര, ഹെല്‍മറ്റ്

8. രാമകൃഷ്ണന്‍ വട്ടക്കണ്ടി, സ്വതന്ത്രന്‍, ബാറ്റ്‌സ്മാന്‍.


കുറ്റ്യാടി- 5

1. പാറക്കല്‍ അബ്ദുല്ല, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ഏണി

2. കെ പി കഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), ചുറ്റിക അരിവാള്‍ നക്ഷത്രം

3. രാമദാസ് മണലേരി, ഭാരതീയ ജനത പാര്‍ട്ടി, താമര

4. അബ്ദുള്ള, സ്വതന്ത്രന്‍, ജനല്‍

5. കുഞ്ഞമ്മത് കുട്ടി, സ്വതന്ത്രന്‍, ഡിഷ് ആന്റിന. 


നാദാപുരം- 7

1. കെ എം അഭിജിത്ത്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈപ്പത്തി

2. അഡ്വ. പി വസന്തം, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ധാന്യക്കതിരും അരിവാളും

3. സി പി വിപിന്‍ചന്ദ്രന്‍, ഭാരതീയ ജനത പാര്‍ട്ടി, താമര

4. കെ എം അഭിജിത്ത് s/o അശോകന്‍, സ്വതന്ത്രന്‍, പേനയുടെ നിബ്ബും ഏഴ് രശ്മിയും

5. അഭിജിത്ത് s/o ബാലന്‍, സ്വതന്ത്രന്‍, ഡയമണ്ട്

6. പത്മകുമാര്‍, സ്വതന്ത്രന്‍, ഫുട്‌ബോള്‍ കളിക്കാരന്‍

7. വസന്ത, സ്വതന്ത്ര, പായ്‌വഞ്ചിയും തുഴക്കാരനും.


കൊയിലാണ്ടി- 7

1. കെ ദാസന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), ചുറ്റിക അരിവാള്‍ നക്ഷത്രം

2. പ്രഫുല്‍ കൃഷ്ണന്‍, ഭാരതീയ ജനത പാര്‍ട്ടി, താമര

3. അഡ്വ. കെ പ്രവീണ്‍ കുമാര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈപ്പത്തി

4. മുസ്തഫ പി കെ(പടിഞ്ഞാറേ കുനിയോത്ത്), ആം ആദ്മി പാര്‍ട്ടി, ചൂല്

5. കെ ദാസന്‍ s/o കുഞ്ഞികേളു, സ്വതന്ത്രന്‍, എയര്‍കണ്ടീഷ്ണര്‍

6. അഡ്വ. പ്രവീണ്‍, സ്വതന്ത്രന്‍, കൂളര്‍

7. പ്രവീണ്‍ കുമാര്‍ s/o ശങ്കരന്‍ നായര്‍, സ്വതന്ത്രന്‍, ഫ്രോക്ക്.


പേരാമ്പ്ര- 10

1. അഡ്വ. ഫാത്തിമ തഹിലിയ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ഏണി

2. എം മോഹനന്‍ മാസ്റ്റര്‍, ഭാരതീയ ജനത പാര്‍ട്ടി, താമര

3. രഞ്ജിത് മലയില്‍, ആം ആദ്മി പാര്‍ട്ടി, ചൂല്

4. ടി പി രാമകൃഷ്ണന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), ചുറ്റിക അരിവാള്‍ നക്ഷത്രം

5. അഖില്‍ കുമാര്‍ എം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) റെഡ്സ്റ്റാര്‍, ഗ്യാസ് സിലിണ്ടര്‍

6. ഫാത്തിമ നസ്‌റി വി, സ്വതന്ത്ര, റഫ്രിജറേറ്റര്‍

7. ഫാത്തിമത്തു റുക്‌സാന പി, സ്വതന്ത്ര, അലമാര

8. പി കെ ബിജു മാസ്റ്റര്‍, സ്വതന്ത്രന്‍, ഗ്യാസ് സ്റ്റൗ

9. കെ രാമകൃഷ്ണന്‍, s/o ഗോവിന്ദന്‍ നായര്‍, സ്വതന്ത്രന്‍, വിസില്‍

10. ടി എം രാമകൃഷ്ണന്‍ s/o നാരായണന്‍ നായര്‍, സ്വതന്ത്രന്‍, ടെലിവിഷന്‍.


ബാലുശ്ശേരി- 5

1. അഡ്വ. കെ എം സച്ചിന്‍ ദേവ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), ചുറ്റിക അരിവാള്‍ നക്ഷത്രം

2. സി പി സതീഷ്, ഭാരതീയ ജനത പാര്‍ട്ടി, താമര

3. വി ടി സൂരജ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈപ്പത്തി

4. അഭിജിത്, സ്വതന്ത്രന്‍, ഡിഷ് ആന്റിന

5. സൂരജ് കെ s/o അശോകന്‍, സ്വതന്ത്രന്‍, ഡയമണ്ട്.


എലത്തൂര്‍- 8

1. അബ്ദുല്‍ ബാസിത് അത്തോളി, ആം ആദ്മി പാര്‍ട്ടി, ചൂല്

2. ദേവദാസ് ടി, ഭാരതീയ ജനത പാര്‍ട്ടി, താമര

3. അഡ്വ. വിദ്യ ബാലകൃഷ്ണന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈപ്പത്തി

4. എ കെ ശശീന്ദ്രന്‍ s/o കുഞ്ഞമ്പു, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരത് ചന്ദ്രപവാര്‍, കാഹളം മുഴക്കുന്ന മനുഷ്യന്‍

5. പി കെ ശശീന്ദ്രന്‍ s/o സാബു ദാസന്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ക്ലോക്ക്

6. പി എം ശ്രീകുമാര്‍, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്), ബാറ്ററി ടോര്‍ച്ച്

7. വി കെ ശശീന്ദ്രന്‍ s/o രാമകൃഷ്ണന്‍, സ്വതന്ത്രന്‍, പായ്‌വഞ്ചിയും തുഴക്കാരനും

8. അഡ്വ. സുമിന്‍ എസ് നെടുങ്ങാടന്‍, സ്വതന്ത്രന്‍, ബെഞ്ച്.


കോഴിക്കോട് നോര്‍ത്ത്- 10

1. ഡോ. അല്‍ഫോന്‍സ മാത്യു ടീച്ചര്‍, ആം ആദ്മി പാര്‍ട്ടി, ചൂല്

2. അഡ്വ. കെ ജയന്ത്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈപ്പത്തി

3. നവ്യ ഹരിദാസ്, ഭാരതീയ ജനത പാര്‍ട്ടി, താമര

4. തോട്ടത്തില്‍ രവീന്ദ്രന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), ചുറ്റിക അരിവാള്‍ നക്ഷത്രം

5. എ സജീന, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്), ബാറ്ററി ടോര്‍ച്ച്

6. ജയന്ത് എസ് s/o സദാനന്ദന്‍, സ്വതന്ത്രന്‍, ഗ്ലാസ് ടംബ്‌ളര്‍

7. ജയന്ത് കുമാര്‍, സ്വതന്ത്രന്‍, ഡയമണ്ട്

8. രവീന്ദ്രന്‍ s/o അറുമുഖന്‍, സ്വതന്ത്രന്‍, കത്രിക

9. രവീന്ദ്രന്‍ s/o തെയ്യത്തിര, സ്വതന്ത്രന്‍, എയര്‍കണ്ടീഷണര്‍

10. രവീന്ദ്രനാഥന്‍ നായര്‍, സ്വതന്ത്രന്‍, ഡിഷ് ആന്റിന.


കോഴിക്കോട് സൗത്ത്- 3

1. അഡ്വ. ഫൈസല്‍ ബാബു, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ഏണി

2. ടി റനീഷ്, ഭാരതീയ ജനത പാര്‍ട്ടി, താമര

3. അഹമ്മദ് ദേവര്‍കോവില്‍, ഇന്ത്യന്‍ നാഷണല്‍ ലീഗ്, ബക്കറ്റ്.


ബേപ്പൂര്‍- 8 

1. അഡ്വ. പ്രകാശ് ബാബു, ഭാരതീയ ജനത പാര്‍ട്ടി, താമര

2. പി എ മുഹമ്മദ് റിയാസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), ചുറ്റിക അരിവാള്‍ നക്ഷത്രം

3. അന്‍വര്‍ s/o ഏനുണ്ണി, സ്വതന്ത്രന്‍, കപ്പും സോസറും

4. അന്‍വര്‍ s/o മൊയ്തീന്‍കോയ, സ്വതന്ത്രന്‍, അലമാര

5. അന്‍വര്‍ s/o സുലൈഖ കെ പി, സ്വതന്ത്രന്‍, ബാറ്റ്

6. പി വി അന്‍വര്‍ s/o ഷൗക്കത്തലി, സ്വതന്ത്രന്‍, ഗ്യാസ് സിലിണ്ടര്‍

7. അന്‍വര്‍ അലി ഹസന്‍ s/o കുട്ടിഹസ്സന്‍, സ്വതന്ത്രന്‍, ഹെലികോപ്ടര്‍

8. മുഹമ്മദ് റിയാസ് പി സി s/o അഹമ്മദ് കുട്ടി പി സി, സ്വതന്ത്രന്‍, ഐസ്‌ക്രീം

കുന്ദമംഗലം- 9

1. എം എ റസാഖ് മാസ്റ്റര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ഏണി

2. അഡ്വ. വി കെ സജീവന്‍, ഭാരതീയ ജനത പാര്‍ട്ടി, താമര

3. സന്തോഷ് പി ടി, ആള്‍ ഇന്ത്യ ഹിന്ദുസ്ഥാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി, ടെലിവിഷന്‍

4. അബ്ദു റസാക്ക് s/o മുഹമ്മദ്, സ്വതന്ത്രന്‍, സ്റ്റംപ്‌സ്

5. അബ്ദുല്‍ റസ്‌ക്ക് s/o കോയക്കുട്ടി, സ്വത്രന്ത്രന്‍, വാള്‍ ഹുക്ക്

6. മാവൂര്‍ മുഹമ്മദ് അലി, സ്വതന്ത്രന്‍, ട്രക്ക്

7. റഹീം s/o മുഹമ്മദ് കോയ, സ്വതന്ത്രന്‍, ഡസ്റ്റ്ബിന്‍

8. റഹീം പി s/o മൊയ്തീന്‍, സ്വതന്ത്രന്‍, ബാറ്ററി ടോര്‍ച്ച്

9. അഡ്വ. പി ടി എ റഹീം, സ്വതന്ത്രന്‍, ബക്കറ്റ്.


കൊടുവള്ളി- 11

1. പി കെ ഫിറോസ്, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ഏണി

2. ബവന്‍കുട്ടി, ആം ആദ്മി പാര്‍ട്ടി, ചൂല്

3. ഗിരി പമ്പനാല്‍, ഭാരതീയ ധര്‍മജനസേന, തെങ്ങിന്‍തോട്ടം

4. സുനില്‍ മന്നത്ത്, റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ), കരിമ്പ് കര്‍ഷകന്‍

5. അബ്ദുല്‍ ഷുക്കൂര്‍, സ്വതന്ത്രന്‍, ബലൂണ്‍

6. ഫിറോസ് s/o അബൂബക്കര്‍ മുസലിയാര്‍, ഈര്‍ച്ചവാള്‍

7. ഫിറോസ് കെ സി, സ്വതന്ത്രന്‍, ജനല്‍

8. സലീം മടവൂര്‍, സ്വതന്ത്രന്‍, ബക്കറ്റ്

9. സലീം മുട്ടാഞ്ചേരി, സ്വതന്ത്രന്‍, ഹെല്‍മെറ്റ്

10. സലീം സി കെ, സ്വതന്ത്രന്‍, നാളം/ പുകക്കുഴല്‍

11. സജീര്‍, സ്വതന്ത്രന്‍, ഓടക്കുഴല്‍.


തിരുവമ്പാടി- 7

1. സി കെ കാസിം, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ഏണി

2. ലിന്റോ ജോസഫ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), ചുറ്റിക അരിവാള്‍ നക്ഷത്രം

3. സണ്ണി വി ജോസഫ്, ആം ആദ്മി പാര്‍ട്ടി, ചൂല്

4. സണ്ണി തോമസ്, ട്വന്റി-ട്വന്റി പാര്‍ട്ടി, ചക്ക

5. പി കെ കാസിം s/o അബ്ദുള്ള കുട്ടി ഹാജി, സ്വതന്ത്രന്‍, ജനല്‍

6. മുഹമ്മദ് കാസിം, സ്വതന്ത്രന്‍, റഫ്രിജറേറ്റര്‍

7. ഡോ. വില്‍സണ്‍ റോക്കി, സ്വതന്ത്രന്‍, പായ്‌വഞ്ചിയും തുഴക്കാരനും.

Post a Comment

Whatsapp Button works on Mobile Device only