ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ സമര്‍പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. ജില്ലയിലെ 13 മണ്ഡലങ്ങളിലായി 112 പേരുടെ പത്രികയാണ് സ്വീകരിച്ചത്. പത്രിക സ്വീകരിച്ചവരുടെ പേരുള്‍പ്പെടുന്ന ഫോം നാല് പ്രസിദ്ധീകരിച്ചു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ(26-03-2026) പകല്‍ മൂന്നിന് അവസാനിക്കും.
ബേപ്പൂര്‍ മണ്ഡലത്തില്‍ ഒന്‍പത് പേരുടെ പത്രികകളാണ് സ്വീകരിച്ചത്. പി എ മുഹമ്മദ് റിയാസ് (സിപിഐ(എം)), മുഹമ്മദ് റിയാസ് പി സി (സ്വതന്ത്രന്‍), മുഹമ്മത് അസ്ലം (സ്വതന്ത്രന്‍), അന്‍വര്‍ പി വി (സ്വതന്ത്രന്‍), അന്‍വര്‍ അലി ഹസ്സന്‍ (സ്വതന്ത്രന്‍), അന്‍വര്‍ (സ്വതന്ത്രന്‍), അന്‍വെര്‍ (സ്വതന്ത്രന്‍), അന്‍വെര്‍ (സ്വതന്ത്രന്‍) പ്രകാശന്‍ കെ പി (ബിജെപി) എന്നിവരുടെ പത്രികയാണ് സ്വീകരിച്ചത്.
ബാലുശ്ശേരി മണ്ഡലത്തില്‍ അഞ്ച് പേരുടെ പത്രിക സ്വീകരിച്ചു. അഭിജിത്ത് (സ്വതന്ത്രന്‍), സൂരജ് കെ (സ്വതന്ത്രന്‍), സതീഷ് (ബിജെപി), സൂരജ് (ഐഎന്‍സി), സച്ചിന്‍ ദേവ് (സിപിഐ(എം)).
എലത്തൂരില്‍ 10 പേരുടെ പത്രികകള്‍ സ്വീകരിച്ചു. അബ്ദുള്‍ ബാസിത് അത്തോളി (എഎപി), ദേവദാസ് ടി (ബിജെപി), അഡ്വ. വിദ്യ ബാലകൃഷ്ണന്‍ (ഐഎന്‍സി), പ്രേമരാജന്‍ എന്‍ (സ്വതന്ത്രന്‍), രാജു (സ്വതന്ത്രന്‍), എ കെ ശശീന്ദ്രന്‍ (എന്‍സിപി എസ്പി), പി കെ ശശീന്ദ്രന്‍ (എന്‍സിപി), വി കെ ശശീന്ദ്രന്‍ (സ്വതന്ത്രന്‍), പി എം ശ്രീകുമാര്‍( എസ്‌യുസിഐസി), അഡ്വ. സുമിന്‍ എസ് നെടുങ്ങാടന്‍ (സ്വതന്ത്രന്‍).
കൊടുവള്ളി മണ്ഡലത്തില്‍ 17 പേരുടെ പത്രിക സ്വീകരിച്ചു. ഫിറോസ് (സ്വതന്ത്രന്‍), സലീം (സ്വതന്ത്രന്‍) ഫിറോസ് (സ്വതന്ത്രന്‍), ഫിറോസ് (സ്വതന്ത്രന്‍), ബാബു കെ(സി പിഐ(എം)), മുഹമ്മദ് സലീം (സ്വതന്ത്രന്‍), ലക്ഷ്മണന്‍ കെ പി താമരശ്ശേരി (സ്വതന്ത്രന്‍), ഫിറോസ് മുഹമ്മദ് (സ്വതന്ത്രന്‍), സലീം (സ്വതന്ത്രന്‍), അബ്ദുള്‍ ഷുക്കൂര്‍ (സ്വതന്ത്രന്‍), ഷഹീദ സി പി (ഇക്വാലിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ), സുനില്‍ കുമാര്‍ എന്‍ (റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ), സാജിര്‍ കെ (സ്വതന്ത്രന്‍), ബാവന്‍ കുട്ടി (എഎപി), ഫിറോസ് പി കെ (ഐയുഎംഎല്‍), രമ്യ (ബിഡിജെഎസ്), ഗിരി (ബിഡി ജെഎസ്),
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ 10 പേരുടെ പത്രികകളാണ് സ്വീകരിച്ചത്. തോട്ടത്തില്‍ രവീന്ദ്രന്‍ (സിപിഎം), നവ്യാ ഹരിദാസ് (ബിജെപി ), അഡ്വ. കെ ജയന്ത് (ഐഎന്‍സി), രവീന്ദ്രന്‍ (സ്വതന്ത്രന്‍), ഡോ. അല്‍ഫോന്‍സ മാത്യു ടീച്ചര്‍ (എഎപി ), ജയന്ത് എസ് (സ്വതന്ത്രന്‍), രവീന്ദ്രന്‍ (സ്വതന്ത്രന്‍), രവീന്ദ്രനാഥന്‍ നായര്‍ (സ്വതന്ത്രന്‍), ജയന്ത് കുമാര്‍ (സ്വതന്ത്രന്‍), സജീന എ (എസ്‌യുസിഐ(സി)).
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നാല് പേരുടെ പത്രികകള്‍ സ്വീകരിച്ചു. റനീഷ് ടി (ബിജെപി), ഹമീദ് (ഐഎന്‍എല്‍), ഫൈസല്‍ ബാബു (ഐയുഎംഎല്‍), അഹമ്മദ്(ഐഎന്‍എല്‍ ).
കുന്ദമംഗലം മണ്ഡലത്തില്‍ 10 പേരുടെ പത്രിക സ്വീകരിച്ചു. സജീവന്‍ വി കെ (ബിജെപി), മുഹമ്മദ് അലി മഠത്തിലംതൊടി (സ്വതന്ത്രന്‍), സന്തോഷ് പി ടി (ഓള്‍ ഇന്ത്യ ഹിന്ദുസ്ഥാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി), അബ്ദു റസാക് (ഐയുഎംഎല്‍), അബ്ദു റസാക് (സ്വതന്ത്രന്‍), റഹീം പി (സ്വതന്ത്രന്‍), റഹിം (സ്വതന്ത്രന്‍), അബ്ദുള്‍ റസാക് (സ്വതന്ത്രന്‍), പി ടി എ റഹിം (സ്വതന്ത്രന്‍), പ്രേമനാഥ് പി കെ (സിപിഐഎം)
കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ ആറ് പേരുടെ പത്രികകള്‍ സ്വീകരിച്ചു. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ (സിപിഐ(എം)), പാറക്കല്‍ അബ്ദുള്ള (ഐയുഎംഎല്‍), അബ്ദുള്ള (സ്വതന്ത്രന്‍), കുഞ്ഞമ്മദ് കുട്ടി (സ്വതന്ത്രന്‍), അബ്ദുള്ള (സ്വതന്ത്രന്‍), രാമദാസന്‍ മണലേരി (ബിജെപി).
നാദാപുരം മണ്ഡലത്തില്‍ ഏഴ് പേരുടെ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചു. വിപിന്‍ ചന്ദ്രന്‍ (ബിജെപി), അഭിജിത്ത് കെ എം (സ്വതന്ത്രന്‍), അഭിജിത്ത് (സ്വതന്ത്രന്‍), പദ്മ കുമാര്‍ (സ്വതന്ത്രന്‍), വസന്ത(സ്വതന്ത്ര), അഭിജിത്ത് (ഐഎന്‍സി), വസന്തം പി (സിപിഐ)
പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ പത്ത് പേരുടെ പത്രികകള്‍ സ്വീകരിച്ചു.
ഫാത്തിമത്ത് റുക്സാന പി (സ്വതന്ത്ര), രാമകൃഷ്ണന്‍ (സ്വതന്ത്രന്‍), ഫാത്തിമ നസ്രി വി (സ്വതന്ത്ര), രാമകൃഷ്ണന്‍ (സ്വതന്ത്രന്‍), മോഹനന്‍ (ബിജെപി), പി കെ ബിജു (സ്വതന്ത്രന്‍), അഖില്‍ കുമാര്‍ എ എം (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) റെഡ് സ്റ്റാര്‍), ഫാത്തിമ തഹ്‌ലിയ, (ഐയുഎംഎല്‍), രഞ്ജിത്ത് മലയില്‍ (എഎപി), ടി പി രാമകൃഷ്ണന്‍ (സിപിഎം).
കൊയിലാണ്ടി മണ്ഡലത്തില്‍ ഏഴ് പേരുടെ പത്രികകള്‍ സ്വീകരിച്ചു. പ്രഫുല്‍കൃഷ്ണന്‍(ബിജെപി), ദാസന്‍ (സ്വതന്ത്രന്‍), മുസ്തഫ പി കെ (എഎപി), പ്രവീണ്‍കുമാര്‍ കെ(ഐഎന്‍സി), ദാസന്‍ (സിപിഐ(എം)), പ്രവീണ്‍കുമാര്‍ (സ്വതന്ത്രന്‍), പ്രവീണ്‍ (സ്വതന്ത്രന്‍).
തിരുവമ്പാടി മണ്ഡലത്തില്‍ എട്ടു പേരുടെ പത്രിക സ്വീകരിച്ചു. വില്‍സണ്‍ റോക്കി (സ്വതന്ത്രന്‍), പ്രണവ് പ്രഭാകര്‍ (സ്വതന്ത്രന്‍), ലിന്റോ ജോസഫ് (സിപിഐ(എം)), സണ്ണി വി ജോസഫ് (എഎപി), മുഹമ്മദ് കാസിം (സ്വതന്ത്രന്‍), കാസിം പി കെ (സ്വതന്ത്രന്‍), കാസിം സി കെ (ഐയുഎംഎല്‍), സണ്ണി തോമസ് (ട്വന്റി ട്വന്റി).
വടകര മണ്ഡലത്തില്‍ ഒന്‍പത് പേരുടെ പത്രികകള്‍ സ്വീകരിച്ചു. നാലെണ്ണം തള്ളി. ഭാസ്‌കരന്‍ (സ്വതന്ത്രന്‍), രമ (സ്വതന്ത്ര), രമ (ആര്‍എംപി), രമ (സ്വതന്ത്ര), ഭാസ്‌കരന്‍ എം കെ (ആര്‍ജെഡി), രാമകൃഷ്ണന്‍(സ്വതന്ത്രന്‍), ചന്ദ്രന്‍ (ആര്‍എംപി), ഷംസീര്‍ (എസ്ഡിപിഐ), ദിലീപ് (ബിജെപി).

Post a Comment