Saturday, February 28, 2026

രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: നാല് യുവാക്കൾക്ക് ദാരുണാന്ത്യം

 

രാമനാട്ടുകര മോഡേൺ ബസാറിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾ മരിച്ചു. നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. ഫാറൂഖ് കോളേജ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ, രാമനാട്ടുകര സ്വദേശി ദിനിൽ എന്നിവരാണ് മരിച്ചത്.


ഇന്ന് പുലർച്ചെ 3.30-ഓടെയായിരുന്നു  സംഭവം. അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കോഴിക്കോട് ഭാഗത്തുനിന്നും ഫാറൂഖിലേക്ക് വരികയായിരുന്നു കാറും മലപ്പുറം ഭാഗത്തുനിന്നും വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.


പരിക്കേറ്റ ശ്യാംലാലിനെയും കാറിലുണ്ടായിരുന്ന മറ്റൊരാളെയും ഉടൻതന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ശ്യാംലാൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ അഞ്ചാമത്തെ വ്യക്തി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

Post a Comment

Whatsapp Button works on Mobile Device only