Wednesday, February 18, 2026

കടമ്പനാട്ടെ യുവതിയുടെ മരണം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയിൽ

 


പത്തനംതിട്ട: കടമ്പനാട് സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പോരുവഴി സിനിമാപ്പറമ്പ് സ്വദേശിയായ സുഹൈലിനെ അടൂർ ഏനാത്ത് പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഈ മാസം 14-നാണ് യുവതിയെ കടമ്പനാടുള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


യുവതിയുടെ മരണത്തിന് പിന്നാലെ ബന്ധുക്കൾക്ക് ലഭിച്ച ആത്മഹത്യക്കുറിപ്പിൽ സുഹൈൽ അൻസാരിയുടെ പേര് പരാമർശിച്ചിരുന്നു. തന്റെ മരണത്തിന് കാരണം സുഹൈൽ ആണെന്ന് കുറിപ്പിൽ വ്യക്തമാക്കിയതിനെത്തുടർന്നാണ് പോലീസ് നടപടി. ഇരുവരും ഒരേ സ്ഥാപനത്തിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു. സുഹൈലുമായുള്ള സൗഹൃദത്തെച്ചൊല്ലി യുവതിയും ഭർത്താവും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് വിവരങ്ങൾ സൂചിപ്പിക്കുന്നു.



Post a Comment

Whatsapp Button works on Mobile Device only