ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ മികച്ച പച്ചക്കറി കർഷകനായ ശ്രീ ജനാർദ്ദനൻ പൂളപ്പറമ്പിൽ സമഗ്ര പച്ചക്കറി ഉത്പാദന യജ്‌ഞത്തിന്റെ ഭാഗമായി കൃഷി ചെയ്ത പാവൽ വിളവെടുപ്പ് ഉദ്ഘാടനം ബഹു: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മംഗളദാസ് ത്രിവേണി നിർവഹിച്ചു. ഏകദേശം 30 സെന്റോളം സ്ഥലത്ത് മുളക്, മത്തൻ, ചീര, ലേറ്റ്യുസ്, പയർ, വെണ്ട കൃഷി ചെയ്തിട്ടുണ്ട്. കൃഷി ഓഫീസർ ശുഭശ്രീ പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ റീജ പടിക്കൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സമീർ, പി കെ ഗംഗാധരൻ, സത്യൻ, കൃഷി അസിസ്റ്റന്റ് സിന്ധു വി പി, ഹരീഷ് നന്ദനം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment