Saturday, February 21, 2026

കോഴിക്കോട് 'സെയ്ന്‍സ്' ഹോട്ടല്‍ ഉടമ സൈനബി നൂർ അന്തരിച്ചു


കോഴിക്കോട്: സെയ്ന്സ് ഹോട്ടൽ ഉടമ സൈനബി നൂർ അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോട് തനത് ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കി വിൽപ്പന നടത്തുന്ന ‘സെയ്ന്സ്’ ഹോട്ടലിലൂടെയാണ് സൈനബി ശ്രദ്ധേയയായത്. ബീച്ചിന് സമീപമുള്ള സെയ്ന്സ് ഹോട്ടൽ കോഴിക്കോട് സന്ദർശിക്കുന്നവരുടെ പ്രധാന ഫുഡ് സ്പോട്ടായിരുന്നു. സഹോദരി ഹലീമയുടെ വസതിയിൽ ആയിരുന്നു സൈനബിയുടെ അന്ത്യം. മൃതദേഹം കണ്ണമ്പറമ്പ് പള്ളി ഖബർ സ്ഥാനിൽ ഖബറടക്കി.

പെരേനായ നൂർ മുഹമ്മദാണ് ഭർത്താവ്. മക്കൾ - ഷീറിൻ മുസ്തഫ, മരുമകൻ- മൂർപ്പാള വീട്ടിൽ മുസ്തഫ. സഹോദരങ്ങൾ: പി.എൻ.എം ജാഫർ, ദാവൂദ്, വഹീദ, ഹലീമ, പെരേതരായ ആലിക്കോയ, മമുക്കോയ, ആയിഷബി.

Post a Comment

Whatsapp Button works on Mobile Device only