കേന്ദ്ര സർക്കാറിൻ്റെ പുതിയ ട്രാഫിക് നിയമങ്ങൾ പിൻവലിക്കുക, വാഹനങ്ങളുടെ പെർമിറ്റും, ഡ്രൈവർമാരുടെ ലൈസൻസും സസ്പെൻ്റ് ചെയ്യുന്ന നടപടികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ – ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ
(സി.ഐ.ടി.യു.) താമരശ്ശേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി.
സി.ഐ.ടി.യു. ജില്ലാ കമ്മറ്റി അംഗം ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. എൻ. കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബി. ആർ. ബെന്നി സ്വാഗതവും എ. ദിനേശ് കുമാർ നന്ദിയും പറഞ്ഞു.

Post a Comment