ബാലുശ്ശേരി:തലയാട് വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലയാട് സ്വദേശിയായ അഭിനവ് വിജയനാണ് പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ഇയാളുടെ വീടിന്റെ ടെറസിൽ നിന്ന് പത്തോളം കഞ്ചാവ് ചെടികൾ കണ്ടെടുത്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധനകൾ കർശനമാക്കിയ സാഹചര്യത്തിലാണ് ഇയാൾ കുടുങ്ങിയത്.

Post a Comment