Monday, December 15, 2025

കുത്തനെ ഉയർന്ന് സ്വർണവില; അറിയാം ഇന്നത്തെ സ്വർണനിരക്ക്

സംസ്ഥാനത്ത് കുതിച്ച് ഉയർന്ന് സ്വർണവില.98 ,200 രൂപയാണ് ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് വിലയുണ്ടായത്. ഇന്ന് അതിൽ നിന്നും 600 രൂപ വർധിച്ച് പവന് 98,800 രൂപയായി.ഇതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില.12,350 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നിരക്ക്.

സ്വർണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും മാറി മാറി വരുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. ചില ദിവസങ്ങളിൽ ഒന്നിൽ കൂടുതൽ തവണ സ്വർണ നിരക്കിൽ മാറ്റം വരുന്ന സാഹചര്യവുമുണ്ട്.

വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് സ്വർണ വില മുകളിലേക്ക് തന്നെ കുതിക്കുന്നത്. ഇത് വരും വ‌ർഷം വിപണിയെ എങ്ങനെ ബാധിക്കുമെന്ന സംശയത്തിലാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ മാറ്റങ്ങൾക്ക് കാരണം.



Post a Comment

Whatsapp Button works on Mobile Device only