Friday, December 26, 2025

ട്രയൽ ബ്ലേസേഴ്‌സ് 2025 ത്രിദിന യൂണിറ്റ് ക്യാമ്പ് സമാപിച്ചു



കിനാലൂർ:പൂവമ്പായി എ എം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് റേഞ്ചർ യൂണിറ്റ് സംയുക്തമായി സംഘടിപ്പിച്ച ത്രിദിന സഹവാസ ക്യാമ്പ് ട്രയൽ ബ്ലേസേഴ്‌സ് സമാപിച്ചു. 

വെള്ളിയാഴ്ച വൈകിട്ട് സ്കൂളിൽ വച്ച് ആരംഭിച്ച ക്യാമ്പ് പിടിഎ പ്രസിഡൻറ് ശ്രീ കെ കെ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശരീഫ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ഷംസീർ ആശാരിക്കൽ, സീനിയർ അസിസ്റ്റൻറ് ശ്രീ മുഹമ്മദ് ജലീൽ പി സി, സ്കൗട്ട് മാസ്റ്റർ ഷംസുദ്ദീൻ, റേഞ്ചർ ലീഡർ നിനു മരിയ ജോർജ് എന്നിവർ സംസാരിച്ചു. ജെ.സി.ഐ സോൺ ട്രെയിനർ റാഫി എളേറ്റിൽ ക്ലാസുകൾ കൈകാര്യം ചെയ്തു. ബിപി സിക്സ്, ഹൈക്ക്, ബാക്ക് വുഡ് മാൻസ് കുക്കിംഗ്, ക്യാമ്പ് ഫയർ, സർവ്വമത പ്രാർത്ഥന തുടങ്ങിയവ ക്യാമ്പിന് മാറ്റുകൂട്ടി. 

രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹകരണവും പങ്കാളിത്തവും ക്യാമ്പ് മികച്ചതാക്കാൻ സഹായിച്ചു.

Post a Comment

Whatsapp Button works on Mobile Device only