ലൈംഗികാരോപണ കേസിൽ പ്രതിയായ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനു കൂടുതൽ കുരുക്കായി അതിജീവിതയുടെ മൊഴി. രാഹുൽ വിവാഹ വാഗ്ദാനം നൽകിയിരുന്നതായിട്ടാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. യുവതി ഡിവോഴ്‌സ് ആയതിനാൽ വിവാഹത്തിന് തന്റെ വീട്ടിൽ സമ്മതിക്കില്ലെന്ന് ആയിരുന്നു രാഹുൽ പറഞ്ഞത്. കുഞ്ഞുണ്ടെങ്കിൽ വിവാഹത്തിന് സമ്മതിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇതുകൊണ്ടാണ് ഗർഭം ധരിക്കാൻ തയാറായത് എന്നാണ് യുവതി നൽകിയ മൊഴി. എന്നാൽ എന്തിനാണ് പിന്നീട് ഗർഭം അലസിപ്പിക്കാൻ രാഹുൽ പ്രേരിപ്പിച്ചത് എന്നാണ് ചോദ്യം ഉയരുന്നത്. ഇതിൽ നിന്ന് തന്നെ യുവതിയെ കെണിയിൽ കുടുക്കുകയാണ് കോൺഗ്രസ് നേതാവ് ചെയ്തത് എന്ന് കൂടുതൽ തെളിയുകയാണ്.
ഭർത്താവിരിക്കെ രാഹുലുമായി ബന്ധമെന്നായിരുന്നു രാഹുൽ അനുകൂലികളുടെ ആരോപണം. എന്നാൽ വിവാഹബന്ധം ഒരു മാസം മാത്രം ആണ് നീണ്ടുനിന്നതെന്നും രാഹുലുമായി അടുക്കുന്നത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും അതിജീവിത മൊഴി നൽകി. വിവാഹം നടന്നത് 2024 ഓഗസ്ത് 22 ന് ആയിരുന്നു. ഒരുമിച്ച് ജീവിച്ചത് 4 ദിവസം മാത്രം ആണ്. ഒരു മാസത്തിനുള്ളിൽ ബന്ധം ഒഴിഞ്ഞു. രാഹുലുമായി അടുക്കുന്നത് പിന്നീട് 5 മാസത്തിന് ശേഷമെന്നും അതിജീവിതയുടെ മൊഴിയിൽ പറയുന്നു.

Post a Comment