ജമ്മുകശ്മീരിലെ കാർഗിലിൽ സൈനീക വാഹനാപകടത്തിൽ വീരമൃത്യു വരിച്ച കോഴിക്കോട് ചേളന്നൂർ സ്വദേശി എസ്.ആർ അരുൺ രാജിൻറെ ഭൗതിക ശരീരം ഇന്ന് രാത്രി 8 മണിക്ക് കൊച്ചിയിൽ എത്തും അവിടെ നിന്നും റോഡ് മാർഗമാണ് എത്തുക ചേളന്നൂർ പെരുംപൊയിലിലെ കാർത്തിക വീട്ടിൽ നാളെ രാവിലെ എട്ടുമണിവരെ പൊതുദർശനം ഉണ്ടാകും. എട്ട് മണിയോടെ വീട്ടുവളപ്പിലാണ് പൂർണ്ണ സൈനീക ബഹുമതികളോടെ സംസ്‌കാരം. കാർഗിലിൽ സൈനിക വാഹനം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ബുധനാഴ് ഉച്ചയോടെ ഉണ്ടായ അപകടത്തിൽ അരുൺ രാജിനൊപ്പം മറ്റൊരു സൈനികനും വീരമൃത്യു വരിച്ചു. മദ്രാസ് എഞ്ചിനിയറിങ്ങ് ഗ്രൂപ്പിൽ ഹവിൽദാറായിരുന്നു അരുൺ രാജ്. 21 വർഷമായി സൈന്യത്തിലാണ്.

Post a Comment