Sunday, November 8, 2026

സംസ്ഥാനത്ത് കോഴിമുട്ട വില കുതിച്ചുയരുന്നു

 


സംസ്ഥാനത്ത് കുതിച്ചുയർന്ന് കോഴിമുട്ട വില. ഒരാഴ്ചയ്ക്കിടെ ഒരു മുട്ടയ്ക്ക് രണ്ട് രൂപയോളമാണ് വർധിച്ചത്. നിലവിൽ ഒരു കോഴിമുട്ടയ്ക്ക് എട്ട് രൂപയാണ് വില. 


കോഴിത്തീറ്റയുടെ വില വർധിച്ചത് മുട്ടവില ഉയരാൻ കാരണമായിട്ടുണ്ട്. നേരത്തെ 1800 മുതൽ 2000 രൂപ വരെ വിലയുണ്ടായിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2760 രൂപ വരെ എത്തിയിട്ടുണ്ട്.കോഴിത്തീറ്റയുടെ പ്രധാന ഘടകമായ ചോളത്തിന്റെ ലഭ്യതക്കുറവും വിലക്കയറ്റത്തിന് കാരണമായി.


ഇതിനുപുറമെ, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ മുന്നിൽക്കണ്ട് കേക്ക് നിർമാണത്തിനായി വ്യാപകമായി മുട്ട വാങ്ങി സംഭരിക്കുന്നതും വില വർധനവിന് കാരണമായിട്ടുണ്ട്. ഉത്സവ സീസണിൽ മുട്ടയുടെ ആവശ്യകത ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ വില കുറയാനുള്ള സാധ്യതയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

Post a Comment

Whatsapp Button works on Mobile Device only