Thursday, November 5, 2026

സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്; രണ്ട് ദിവസത്തിനിടെ പവന് വർധിച്ചത് 4680 രൂപ

 


സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. രണ്ട് ദിവസത്തിനിടെ പവന് 4680 രൂപയുടെ റെക്കോഡ് വർധനയാണ് ഉണ്ടായത്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 295 രൂപ വർധിച്ച് 13,385 രൂപയിലും പവന് 2360 രൂപ കൂടി 1,07,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.


ഇന്നലെ രണ്ട് തവണയായി പവന് 2320 രൂപയാണ് ആകെ വർധിച്ചത്. രാവിലെ വിപണി തുറന്നപ്പോൾ ഗ്രാമിന് 25 രൂപ വർധിച്ച് 12,825 രൂപയിലും പവന് 1,02,600 രൂപയിലുമാണ് വ്യാപാരം നടന്നത്. എന്നാൽ, ഉച്ചയോടെ ഗ്രാമിന് ഒറ്റയടിക്ക് 265 രൂപയും പവന് 2120 രൂപയും വർധിച്ചു. ഇതോടെയാണ് കഴിഞ്ഞ ദിവസത്തെ ആകെ വർധന ഗ്രാമിന് 290 രൂപയും പവന് 2320 രൂപയുമായി മാറിയത്. തുടർച്ചയായ ദിവസങ്ങളിലുണ്ടായ ഈ അപ്രതീക്ഷിത കുതിപ്പ് സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് വലിയ തിരിച്ചടിയായി.



Post a Comment

Whatsapp Button works on Mobile Device only