Thursday, October 8, 2026

ഒഴിക്കേരി പറമ്പിൽ അബ്ദുറഹ്മാൻ ഹാജി (OP ഹാജി) അന്തരിച്ചു

 



​പുതുപ്പാടി / കൊട്ടാരക്കോത്ത്: പ്രദേശത്തെ പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവും മഹല്ല് കാരണവരുമായിരുന്ന ഒഴിക്കേരി പറമ്പിൽ അബ്ദുറഹ്മാൻ ഹാജി (90 - OP ഹാജി) അന്തരിച്ചു. ദീർഘകാലം കൊട്ടാരക്കോത്ത് മഹല്ല് പ്രസിഡന്റ്, വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്, ഹിദായത്തുസ്സിബിയാൻ മദ്രസ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

​ഭാര്യ: സൈനബ.

​മക്കൾ: സഫിയ (വള്ളിയാട്), ഷൗക്കത്തലി (ദുബായ് കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി അംഗം), O.P. മുഹമ്മദലി (വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), O.P. സ്വാലിഹ് (ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ലാ സെക്രട്ടറി), O.P. റഫീഖ് സകരിയ്യ (ദുബായ് കെ.എം.സി.സി പുതുപ്പാടി പഞ്ചായത്ത് ജനറൽ സെക്രട്ടറി), സീനത്ത് (അധ്യാപിക, മർകസ് ഹയർ സെക്കൻഡറി സ്കൂൾ, കാരന്തൂർ).

​മരുമക്കൾ: നെല്ലോളി വീട്ടിൽ മൂസ ഹാജി (വള്ളിയാട്), സൗദ ബീവി, ഫെബിൻ, ഫാത്തിമ ശാക്കിറ (മുൻ മന്ത്രി P.K.K. ബാവ സാഹിബിന്റെ മകൾ), തസ്നീം, അബൂബക്കർ മുഹമ്മദ് നജീബ് (അധ്യാപകൻ, മർകസ് ഹൈസ്കൂൾ, കാരന്തൂർ).

​മയ്യത്ത് നമസ്കാരം: ഇന്ന് (08/10/2026 വ്യാഴം) വൈകുന്നേരം 4:00 മണിക്ക് കൊട്ടാരക്കോത്ത് ജുമാ മസ്ജിദിൽ നടക്കും.



Post a Comment

Whatsapp Button works on Mobile Device only