നന്മണ്ട: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ (KELSA) നിർദ്ദേശപ്രകാരം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ HM ഇൻ ചാർജ്ജ് മുഹമ്മദ് റഫീഖ് കെ.കെ നിർവഹിച്ചു. പി.ടി. സലീം സ്വാഗതം ആശംസിച്ചു. എം.കെ. സന്ധ്യ ആശംസകൾ നേർന്നു. ഹരീഷ്കുമാർ ബി.എസ് നന്ദി രേഖപ്പെടുത്തി.
ലീഗൽ സർവീസസ് അതോറിറ്റിയെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കോർഡിനേറ്റർ റുഖിയാബി വിശദീകരിച്ചു. തുടർന്ന് 'നിത്യജീവിതത്തിൽ നിയമം' എന്ന വിഷയത്തിൽ അഡ്വ മജ്ജുള ക്ലാസെടുത്തു.
വിദ്യാർത്ഥികളിൽ നിയമാവബോധം വളർത്തുന്നതിനും ദൈനംദിന ജീവിതത്തിൽ നിയമത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ക്ലാസ് സഹായകമായി.
ക്ലാസിൽ വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് അഡ്വ മജ്ജുള മറുപടി പറഞ്ഞു

Post a Comment